"വൺസ് അപോൺ എ ടൈം ഇൻ കൊച്ചി " യുടെ രസകരമായ ട്രെയിലർ; ഫെബ്രുവരി 23ന് റിലീസ്

Published : Feb 17, 2024, 12:56 PM IST
 "വൺസ് അപോൺ എ ടൈം ഇൻ കൊച്ചി " യുടെ രസകരമായ ട്രെയിലർ; ഫെബ്രുവരി 23ന് റിലീസ്

Synopsis

പ്രണയവും, പ്രതികാരവും, ഗുണ്ടാ മാഫിയയും, അന്വേഷണവും തുടങ്ങി ഒരു എന്റർടെയ്നറിന് വേണ്ട എല്ലാവിധ ചേരുവകകളോടും കൂടിയാണ് ചിത്രം ഒരുക്കിയതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നു. 

കൊച്ചി: കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിർമിച്ച്  നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രം "വൺസ് അപോൺ എ ടൈം ഇൻ കൊച്ചി " യുടെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

പ്രണയവും, പ്രതികാരവും, ഗുണ്ടാ മാഫിയയും, അന്വേഷണവും തുടങ്ങി ഒരു എന്റർടെയ്നറിന് വേണ്ട എല്ലാവിധ ചേരുവകകളോടും കൂടിയാണ് ചിത്രം ഒരുക്കിയതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നു. ചിത്രം  ഫെബ്രുവരി 23ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിൽ എത്തും. ഈ ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായകനിരയിലേക്ക് എത്തുന്നു. 

നാദിർഷാ - റാഫി കൂട്ടുകെട്ടും ആദ്യമായിട്ടാണ്.റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിർഷയുടെ സ്വപ്നമായിരുന്നു.അത് യാഥാർത്ഥ്യമാകുമ്പോൾ റാഫിയുടെ മകൻ മുബിൻ ചിത്രത്തിലെ നായകനായി. മലയാളികൾക്ക് മുൻപിൽ വീണ്ടുമൊരു പുതുമുഖ നായകനെ നാദിർഷ അവതരിപ്പിക്കുന്നു. 

കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജോണി ആന്റണി ,
റാഫി , ജാഫർ ഇടുക്കി ,   ശിവജിത് , മാളവിക മേനോൻ  കലന്തുർ  നേഹ സക്സേന , അശ്വത് ലാൽ, സ്മിനു സിജോ , റിയാസ് ഖാൻ , സുധീർ കരമന , സമദ് , കലാഭവൻ റഹ്മാൻ ,  സാജു നവോദയ എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. 

ഛായാഗ്രഹണം ഷാജി കുമാർ, എഡിറ്റർ ഷമീർ മുഹമ്മദ്. പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം, 
പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ,മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ. പി ആർ ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് യൂനസ് കുണ്ടായ് ഡിസൈൻസ് മാക്ഗുഫിൻ. തിയേറ്റർ ഓഫ് ഡ്രീംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സിനെ സന്തോഷിപ്പിച്ച് ഒടുവില്‍ ആ വാര്‍ത്ത എത്തി; ദേവര വമ്പന്‍ അപ്ഡേറ്റ്.!

ബജറ്റ് 90 കോടിയോളം; രജനി പ്രധാന വേഷത്തില്‍ എത്തിയിട്ടും ദയനീയം; ‘ലാൽ സലാം’നേടിയ തുക കേട്ടാല്‍ ഞെട്ടും.!

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ