കുറച്ചുനാൾ സിനിമയ്ക്ക് ഇടവേള, സുൽഫത്തിനൊപ്പം ഓസ്ട്രേലിയയിലേക്ക് പറന്ന് മമ്മൂട്ടി

Published : Dec 01, 2022, 08:04 PM IST
കുറച്ചുനാൾ സിനിമയ്ക്ക് ഇടവേള, സുൽഫത്തിനൊപ്പം ഓസ്ട്രേലിയയിലേക്ക് പറന്ന് മമ്മൂട്ടി

Synopsis

ഹ്രസ്വ സന്ദര്‍ശനത്തിനായിട്ടാണ് മമ്മൂട്ടി ഓസ്‌ട്രേലിയയിലേക്ക് പറന്നത്.

ലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. അമ്പത്തിയൊന്ന് വർഷം പിന്നിട്ട തന്റെ അഭിനയ ജീവിതത്തിൽ മമ്മൂട്ടി കെട്ടിയാടാത്ത വേഷങ്ങൾ കുറവാണെന്ന് തന്നെ പറയാം. എഴുപത്തിയൊന്നിന്റെ നിറവിലും പ്രിയഭേദമെന്യേ ഇന്നും മലയാളികളെ അമ്പരപ്പിക്കുന്ന താരം കാതൽ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂർത്തിയായിരുന്നു. ഇപ്പോഴിതാ പതിവ് പോലെ തന്നെ ഷൂട്ടിങ്ങിന് ഇടവേള നൽകി കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് താരം. ഇത്തവണ ഓസ്ട്രേലിയയിലേക്കാണ് മമ്മൂട്ടി പോയിരിക്കുന്നത്.

ഹ്രസ്വ സന്ദര്‍ശനത്തിനായിട്ടാണ് മമ്മൂട്ടി ഓസ്‌ട്രേലിയയിലേക്ക് പറന്നത്. ഭാ​ര്യ സുല്‍ഫത്തിനും സുഹൃത്ത് രാജ ശേഖരനുമൊപ്പമാണ് മമ്മൂട്ടി യാത്ര പുറപ്പെട്ടത്. മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ് ആണ് അദ്ദേഹത്തിന്റെ ഓസ്‌ട്രേലിയന്‍ യാത്രയെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

അതേസമയം, ക്രിസ്റ്റഫർ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമകളിൽ ഒന്ന്.  ബി.ഉണ്ണികൃഷ്ണൻ ആണ് സംവിധാനം. ആറാട്ടിന് ശേഷം ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം ആണ് റിലീസിനൊരുങ്ങുന്ന താരത്തിന്റെ മറ്റൊരു ചിത്രം. ഈ വർഷത്തെ ഐഎഫ്എഫ്കെ മത്സരവിഭാ​ഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

'അയാൾ ഒരു മനുഷ്യ സ്നേഹിയാണ്, അതാണ് പ്രകൃതിയെയും പക്ഷി- മൃഗങ്ങളെയും കൂടെ കൂട്ടാൻ കഴിയുന്നത്'

റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രംം. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. ഇതുവരെ കാണത്ത ​ഗെറ്റപ്പിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ലൂക്ക് ആന്റണി എന്നായിരുന്നു. കാതൽ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആണ് താരം അടുത്തിടെ പൂർത്തിയാക്കിയത്. ജ്യോതിക നായികയായി എത്തുന്ന ചിത്രം ജിയോ ബേബിയാണ് സംവിധാനം ചെയ്യുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്