ഷൈനിനും ബിനു പപ്പുവിനും ഒപ്പം എം എ നിഷാദ്; 'ഭാരത സർക്കസ്' ഫസ്റ്റ് ലുക്കുമായി മമ്മൂട്ടി

Published : Oct 06, 2022, 01:00 PM ISTUpdated : Oct 06, 2022, 01:32 PM IST
ഷൈനിനും ബിനു പപ്പുവിനും ഒപ്പം എം എ നിഷാദ്; 'ഭാരത സർക്കസ്' ഫസ്റ്റ് ലുക്കുമായി മമ്മൂട്ടി

Synopsis

സോഹൻ സീനുലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഷൈൻ ടോം ചാക്കോ, ബിനു പപ്പു എന്നിവർക്കൊപ്പം സംവിധായകൻ എം എ നിഷാദും പ്രധാന വേഷത്തിൽ എത്തുന്ന 'ഭാരത സർക്കസി'ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടൻ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സോഹൻ സീനുലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിക്കുന്ന ഭാരത സർക്കസ് ഒരു പൊളിറ്റിക്കൽ സറ്റയർ ത്രില്ലർ ആയിട്ട് ആണ് എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ്‌ വെമ്പായത്തിന്റേത് ആണ്. സുധീർ കരമന, ജാഫർ ഇടുക്കി, പ്രജോദ് കലാഭവൻ,സുനിൽ സുഖദ, ജയകൃഷ്ണൻ , പാഷാണം ഷാജി, ആരാധ്യ ആൻ, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായർ,മീരാ നായർ, സരിത കുക്ക, അനു നായർ,ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. 

ക്യാമറ ബിനു കുര്യൻ, സംഗീതം ബിജിബാൽ, എഡിറ്റർ വി.സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക്ക് പരമേശ്വരൻ, കലാസംവിധാനം പ്രദീപ്, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം മനോഹർ, സൗണ്ട് ഡിസൈനിങ് ഡാൻ, കൊ.ഡയറക്ടർ പ്രകാശ് കെ.മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂർ, പി.ആർ. ഒ എ എസ്. ദിനേശ്, സ്റ്റിൽ നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ കോളിൻസ് ലിയോഫിൽ ,മാർക്കറ്റിങ് പ്ലാൻ ഒബ്സ്ക്യുറ, പബ്ലിസിറ്റി & മീഡിയ കണ്ടന്റ് ഫാക്ടറി.

റെക്കോർഡുകൾ തിരുത്തി കുറിക്കാൻ ചിരഞ്ജീവി; ​'ഗോഡ് ഫാദർ' ആദ്യദിനം നേടിയത്

അതേസമയം, തല്ലുമാല എന്ന ചിത്രമാണ് ഷൈന്‍ ടോം ചാക്കോയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ആണ് നായികയായി അഭിനയിച്ചത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഖാലിദ് റഹ്‍മാനാണ് ചിത്രം സംവിധാനം ചെയ്തത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക