മരുഭൂമിയില്‍ സാഹസിക ഡ്രൈവിംഗുമായി മമ്മൂട്ടി, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Published : Feb 04, 2023, 08:40 PM IST
മരുഭൂമിയില്‍ സാഹസിക ഡ്രൈവിംഗുമായി മമ്മൂട്ടി, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Synopsis

'ക്രിസ്റ്റഫറി'ന്റെ റിലീസ് ഫെബ്രുവരി ഒമ്പതിനാണ്.

മമ്മൂട്ടി നായകനായി 'ക്രിസ്റ്റഫര്‍' എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ബി ഉണ്ണികൃഷ്‍ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ 'ക്രിസ്റ്റഫറി'ന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ 'ക്രിസ്റ്റഫര്‍' എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബായ്‍യില്‍ എത്തിയപ്പോള്‍ മരുഭൂമിയില്‍ ഡ്രൈവിംഗ് നടത്തുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം ആണെന്ന പ്രത്യേകത കൂടിയുണ്ട് 'ക്രിസ്റ്റഫറി'ന്. 'ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്' എന്ന ടാ​ഗ് ലൈനോടെയാണ് 'ക്രിസ്റ്റഫര്‍' തിയറ്ററുകളില്‍ എത്തുക. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഉദയ കൃഷ്‍ണ തിരക്കഥ എഴുതുന്ന ചിത്രമായ 'ക്രിസ്റ്റഫര്‍' ഫെബ്രുവരി ഒമ്പതിനാണ് റിലീസ് ചെയ്യുക.

ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്‍മി, എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. 'ക്രിസ്റ്റഫര്‍' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിൻ വർഗീസ് ആണ്.

പൊലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ. കലാസംവിധാനം ഷാജി നടുവിൽ. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്‍ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്‍സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് പ്രവർത്തകർ.

Read More: അജിത്തിന്റെ പേര് നീക്കം ചെയ്‍തു, സംവിധായകൻ വിഘ്‍നേശ് ശിവൻ 'എകെ 62'ന് ഒപ്പമില്ല

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ