
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മനീഷ കെഎസ്. നടിയായും ഗായികയായുമെല്ലാം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെ തിളങ്ങിയിട്ടുള്ള മനീഷ ഒരു ഡബ്ബിങ്ങ് ആർടിസ്റ്റ് കൂടിയാണ്. ജീവിതത്തിൽ അടുത്തിടെ അഭിമുഖീകരിക്കേണ്ടി വന്ന ഒരു പ്രതിസന്ധിഘട്ടത്തെക്കുറിച്ചുള്ള മനീഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മനീഷയുടെ പോസ്റ്റിന്റെ പൂർണരൂപം:
''ജീവിതം വിസ്മയങ്ങൾ നിറഞ്ഞ ഒരു തിരക്കഥ പോലെയാണ്.. കുറച്ചേറെ മാസങ്ങളായി പലവക കാരണങ്ങളാലും ദുഃഖിതമായ ഒരന്തരീക്ഷത്തിലൂടെയാണ് ജീവിതം മുന്നോട്ടു നീങ്ങികൊണ്ടിരിക്കുന്നത് … മാനസികവ്യഥകളുടെ കാഠിന്യമേറിയപ്പോൾ ശരീരം അതിന്റെ സ്വതസിദ്ധമായ പ്രതികരണങ്ങൾ കാട്ടിതുടങ്ങിയതോടെ ആശുപത്രിവാസങ്ങളും തുടരെതുടരെയായി… കാശു കടം വാങ്ങിയവരുടെ ചീത്തവിളികൾ മനസിനെ തെല്ലൊന്നുമല്ല ഉലച്ചത്…
നീണ്ട പത്തുപതിനഞ്ച് മാസങ്ങൾക്കുമേറെ സ്ഥിരവരുമാനമില്ല. വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്കും മറ്റുപല ശാരീരികക്ളേശങ്ങളിലേയ്കും വഴിതെളിച്ചപ്പോൾ കൂടെ ആരൊക്കെയുണ്ട് ആത്മാർത്ഥതയോടെ എന്ന് തിരിച്ചറിയാനുള്ള ഒരു സുവർണ്ണ അവസരം കൂടിയായി അത്. പലരും വിളിച്ചാൽ ഫോൺ പോലും എടുക്കാതെയായി …ജീവിതത്തിലെ ആ ഒരദ്ധ്യായത്തെ കുറിച്ച് വളരെ വിശദമായി ചിലരെയെല്ലാം പരാമർശിച്ചുകൊണ്ടുതന്നെ മറ്റൊരു കുറിപ്പ് ഞാനടുതന്നെ എഴുതും.. ഇപ്പൊ ഞാനീ പോസ്റ്റ് ഇടുന്നത് ഒരു സെൽഫ് മോട്ടിവേഷനു വേണ്ടിയാണ്. ആലോചിച്ചാൽ ഒരന്തവുമില്ല ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല ന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ ജീവിതം അതിന്റെ താളക്രമത്തിൽ തന്നെയേ മുന്നോട്ടുപോകൂ… കയറ്റിറക്കങ്ങൾ എല്ലാ മനുഷ്യജന്മങ്ങൾക്കും ബാധകം തന്നെ. കഷ്ടകാലത്തും കൂടെ നിന്ന ചുരുക്കം ചിലരോട് ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹവും കടപ്പാടും...ഏതു കഷ്ടകാലത്തും പുഞ്ചിരിച്ചു നിൽക്കാനുള്ള കഴിവു തന്ന ദൈവത്തിനു നൂറുനൂറു നന്ദി''.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ