‘ഇമ്മിണി ബല്യ അവധിക്കു’ശേഷം സ്കൂളിലേക്ക്; ആശംസയുമായി മനോജ് കെ ജയൻ

By Web TeamFirst Published Nov 1, 2021, 10:34 AM IST
Highlights

പത്ത് ലക്ഷത്തിലേറെ കുട്ടികൾ ഇന്ന് സ്‌കൂളിൽ എത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ന്നര വർഷത്തെ ഇടവേളക്ക് ശേഷംസംസ്ഥാനത്തെ സ്കൂളുകൾ(school) വീണ്ടും തുറന്നിരിക്കുകയാണ്. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് ആഘോഷപൂർവമായി തന്നെയാണ് കുട്ടികളെ സ്കൂളിലേക്ക് വരവേറ്റത്. രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇപ്പോഴിതാ സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മനോജ് കെ ജയൻ(manoj k jayan).

 ‘അങ്ങിനെ 20 മാസത്തെ ‘ഇമ്മിണി ബല്യ അവധിക്കു’ ശേഷം ഇന്ന് കേരളത്തിലെ സ്കൂളുകൾ തുറക്കുന്നു
(എന്റെയൊന്നും കാലത്ത് …20 മാസത്തെ അവധി കിട്ടിയില്ലല്ലോ എന്നോർത്ത് കരയുന്ന ‘ലെ’ ഞാൻ) എന്റെ കൊച്ചു കൂട്ടുകാർക്ക്…വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ,ഹൃദയം നിറഞ്ഞ ആശംസകൾ. കൂടെ അദ്ധ്യാപകർക്കും…രക്ഷിതാക്കൾക്കും ... Great Day ‘, എന്നാണ് മനോജ് കെ ജയൻ കുറിച്ചത്.  

20 മാസത്തെ അടച്ചുപൂട്ടലിന് ശേഷം സ്കൂളുകൾ ഉണര്‍ന്നു; കുട്ടികളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് വിദ്യാഭ്യാസമന്ത്രി

പത്ത് ലക്ഷത്തിലേറെ കുട്ടികൾ ഇന്ന് സ്‌കൂളിൽ എത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഒന്നാം ക്ലാസിൽ മുൻവർഷത്തേക്കാൾ 27,000 കുട്ടികൾ അധികമായി ചേർന്നിട്ടുണ്ട്. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഹാജറും രേഖപ്പെടുത്തില്ല. വാക്സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്കൂളിലേക്ക് വരരുത് എന്നാണ് നിർദ്ദേശം. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളും, 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളും ഇന്ന് സ്‌കൂളിൽ എത്തും. 15 മുതൽ 8, 9, പ്ലസ് വൺ ക്ലാസുകളും തുടങ്ങും.

click me!