പുത്തൻ കാരവാൻ സ്വന്തമാക്കി മോഹൻലാൽ

Published : Sep 26, 2022, 07:39 PM ISTUpdated : Sep 26, 2022, 07:40 PM IST
പുത്തൻ കാരവാൻ സ്വന്തമാക്കി മോഹൻലാൽ

Synopsis

ജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

വാഹനങ്ങളോട് ഏറെ കമ്പം ഉള്ളവരാണ് സിനിമാ താരങ്ങൾ. ഇവരുടെ പുത്തൻ വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്. അത്തരത്തിൽ മോഹൻലാലിന്റെ പുതിയൊരു വാഹനമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധകവരുന്നത്. പുതിയ കാരവാനാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. 

മോഹന്‍ലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തിലുള്ള കാരവാൻ വാഹന പ്രേമികളുടെ മനംകവരുകയാണ്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.

അതേസമയം,  ജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ദുർഗ കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂർ, രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 'മോൺസ്റ്റർ' എന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. 

മമ്മൂട്ടിക്ക് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാലും?

മോണ്‍സ്റ്റര്‍, എലോണ്‍, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്‍റെയും വിവേകിന്‍റെയും ചിത്രങ്ങള്‍, വൃഷഭ, എമ്പുരാൻ എന്നിവയാണ് മോഹൻലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ വീണ്ടും നായകനാകുന്ന ചിത്രം കൂടിയാണ് എമ്പുരാൻ. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ഒരു ബി​ഗ് ബജറ്റ് ചിത്രമാണ്  വൃഷഭ. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറാണ് ചിത്രത്തിന്റെ നിർമ്മാണം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'