Asianet News MalayalamAsianet News Malayalam

മമ്മൂട്ടിക്ക് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാലും?

അടുത്ത വര്‍ഷമായിരിക്കും ഷൂട്ടിംഗ് നടക്കുക എന്നുമാണ് റിപ്പോര്‍ട്ട്.

Lijo Jose Pellissery to direct Mohanlal
Author
First Published Sep 23, 2022, 12:49 PM IST

ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ്. അതുകൊണ്ടുതന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ പുതിയ സിനിമ ആഖ്യാനങ്ങള്‍ക്കുമായി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നു. മമ്മൂട്ടി നായകനായ ''നാൻ പകല്‍ മയക്കം' എന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്. മോഹൻലാലുമായും ഒരു ചിത്രം ചെയ്യാൻ ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാൻ സാധ്യത തെളിയുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.

മോഹൻലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചര്‍ച്ചയിലെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. 2023 ജനുവരിയില്‍ ചിത്രം ചിത്രീകരണം ആരംഭിച്ചേക്കും. ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള 'റാം' പൂര്‍ത്തിയാക്കിയതിന് ശേഷമാകും മോഹൻലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആരംഭിക്കുക എന്നാണ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല.

'മോണ്‍സ്റ്റര്‍', 'എലോണ്‍, 'റാം', എന്നിവയാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.  'പുലിമുരുകനു' ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മോണ്‍സ്റ്റര്‍' ഒക്ടോബറിലായിരിക്കും റിലീസ്. 'പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് 'മോണ്‍സ്റ്ററി'ന്റെ തിരക്കഥാകൃത്തും. ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ച 'റാമി'ലാണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. 'ബറോസ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിരുന്നു.

Read More : അത്ഭുത വിജയമായ 'കാര്‍ത്തികേയ 2' ഇന്ന് മുതല്‍ കേരളത്തില്‍, തിയേറ്റര്‍ ലിസ്റ്റ്

Follow Us:
Download App:
  • android
  • ios