'ലൂസിഫറി'നെ മറികടക്കുമോ 'എമ്പുരാൻ'? ബജറ്റ് 400 കോടിയോ ? അതോ കുറവോ ? ചർച്ചകൾ ഇങ്ങനെ

Published : Dec 05, 2023, 06:52 PM ISTUpdated : Dec 05, 2023, 07:15 PM IST
'ലൂസിഫറി'നെ മറികടക്കുമോ 'എമ്പുരാൻ'? ബജറ്റ് 400 കോടിയോ ? അതോ കുറവോ ? ചർച്ചകൾ ഇങ്ങനെ

Synopsis

എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ അടുത്തിടെ അവസാനിച്ചിരുന്നു.

ലയാള സിനിമയ്ക്ക് പുതിയൊരു വഴിത്തിരിവ് സമ്മാനിച്ച ചിത്രം ആയിരുന്നു ലൂസിഫർ. പൃഥ്വിരാജ് എന്ന നടൻ സംവിധാകന്റെ കുപ്പായം ഇട്ടപ്പോൾ പിറന്നത് ബ്ലോക് ബസ്റ്റർ ഹിറ്റ്. അതും മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായി ചിത്രം മാറി. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ തകർത്തഭിനയിച്ച സിനിമയുടെ രണ്ടാം ഭാ​ഗമായ എമ്പുരാൻ വരുന്നെന്ന് അറിഞ്ഞത് മുതൽ ഏറെ ആവേശത്തിൽ ആയിരുന്നു സിനിമാസ്വാദകർ. കാത്തിരിപ്പുകൾക്ക് ഒടുവിൽ ഷൂട്ടിം​ഗ് ആരംഭിച്ചും കഴിഞ്ഞു. ഈ അവസരത്തിൽ എമ്പുരാന്റെ ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയെ. 

എമ്പുരാന്റെ അനൗൺസ്മെന്റിന് പിന്നാലെ ചിത്രത്തിന്റെ ബജറ്റിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. അതുതന്നെയാണ് ഇപ്പോഴും നടക്കുന്നത്. സിനിമയുടെ ബജറ്റ് 400 കോടിയാണെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. പാൻ- ഇന്ത്യൻ ചിത്രമായത് കൊണ്ടുതന്നെ ഇത്രയും ബജറ്റ് വരുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ നിലവിലെ റിപ്പോർട്ടുകൾ പറയുന്നത് എമ്പുരാന്റെ ബജറ്റ് 400കോടി അല്ല എന്നാണ്. 

150 കോടി ബജറ്റിലാണ് എമ്പുരാൻ ഒരുങ്ങുന്നതെന്നാണ് പുതിയ വിവരം. ഈ റിപ്പോർട്ട് അനുസരിച്ചാണെങ്കിൽ മലയാളത്തിൽ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്നൊരു ചിത്രമാകും എമ്പുരാൻ. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും പങ്കാളികളാണ്. 

മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല, കസറാൻ പോകുന്നത് ഇവരും; 2024ൽ കാത്തിരിക്കുന്ന മലയാള സിനിമകൾ

അതേസമയം, എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ അടുത്തിടെ അവസാനിച്ചിരുന്നു. രണ്ടാം ഷെഡ്യൂൾ അടുത്ത വർഷം ആകും നടക്കുക എന്നാണ് വിവരം. ഇതിനായുള്ള പുതിയ സെറ്റ് നിർമ്മാണം ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ചിരുന്നു. 2024ൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ചിത്രം ഒരുപക്ഷേ 2025ൽ ആകും തിയറ്ററിൽ എത്തുക എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ലൂസിഫര്‍ 150 കോടി ആയിരുന്നു ബോക്സ് ഓഫീസില്‍ നേടിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എമ്പുരാന്‍ അതില്‍ കൂടുതല്‍ നേട്ടം കൊയ്യുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ട്രേഡ് അനലിസ്റ്റുകള്‍. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍