അമ്പമ്പോ.. ഈ വരവ് വെറുതെ ആവില്ല; എമ്പുരാന്റെ വമ്പൻ ടീസർ പുറത്തുവിട്ട് മമ്മൂട്ടി

Published : Jan 26, 2025, 07:14 PM ISTUpdated : Jan 26, 2025, 10:37 PM IST
അമ്പമ്പോ.. ഈ വരവ് വെറുതെ ആവില്ല; എമ്പുരാന്റെ വമ്പൻ ടീസർ പുറത്തുവിട്ട് മമ്മൂട്ടി

Synopsis

മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്.

ലയാളികൾ ഒന്നടങ്കം കാത്തിരുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ റിലീസ് ചെയ്തു. മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്. ആദ്യ ഭാ​​ഗമായ ലൂസിഫറിനെ വെല്ലുന്ന തരത്തിലുള്ള മേക്കിങ്ങും പെർഫക്ഷനുമായി എത്തുന്നതാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ലഭിക്കുന്ന ഹൈപ്പിനൊത്ത് ആക്ഷനും മാസിനും കുറവില്ലാതെയാകും ലുസിഫറിന്റെ രണ്ടാം വരവ് എന്നത് എമ്പുരാൻ ടീസർ ഉറപ്പ് നൽകുന്നുണ്ട്. പൃഥ്വിരാജിന്റെ മറ്റൊരു വമ്പൻ മേക്കിം​ഗ് കൂടി എമ്പുരാനിൽ കാണാനാകും എന്ന് തീർച്ചയാണ്. ഏവരും കാത്തിരിക്കുന്ന ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. 

ആന്റണി പെരുമ്പാവൂർ സാരഥിയായ ആശീർവാദ് സിനിമാസിന്റെ ഇരുപത്തി അഞ്ചാമത്തെ വാർഷികം കൂടിയായിരുന്നു ഇന്ന്. അതോടൊപ്പം തന്നെ ആശിര്‍വാദിന്‍റെ ആദ്യ നിര്‍മ്മാണ സംരംഭമായിരുന്ന നരസിംഹത്തിന്‍റെ റിലീസ് 2000 ജനുവരി 26 ന് ആയിരുന്നു. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. 

ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. മോഹന്‍ലാലിനൊപ്പം  പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും എമ്പുരാനില്‍ ഉണ്ടാകും. 

ചന്തുവിനെ തോൽപ്പിക്കാനാവില്ല..; ദൃശ്യവിസ്മയ പൊലിമയിൽ ഒരു വടക്കന്‍ വീരഗാഥ റി റിലീസ് ട്രെയിലർ

സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, കലാസംവിധാനം മോഹന്‍ദാസ്, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി കെ തമിഴ് കുമരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുരേഷ് ബാലാജി, ജോര്‍ജ് പയസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു