തുടരെ രണ്ട് 200 കോടി ക്ലബ്ബ് പടങ്ങൾ; അടുത്ത ഹിറ്റിന് കച്ചകെട്ടി മോഹൻലാൽ, 'ഹൃദയപൂർവ്വം' നാളെ മുതൽ

Published : Aug 27, 2025, 03:16 PM IST
Hridayapoorvam

Synopsis

2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിൽ എത്തിയത്.

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന 'ഹൃദയപൂർവ്വം' നാളെ മുതൽ തിയേറ്ററുകളിൽ. ഇരുവരും ഒന്നിച്ചപ്പോഴോക്കെ മലയാളികള്‍ക്ക് എന്നെന്നും ഓർത്തുവയ്ക്കാനാവുന്ന ഒട്ടേറെ സിനിമകളാണ് ലഭിച്ചിട്ടുള്ളത്. ഇക്കുറിയും ആ പതിവ് തെറ്റിക്കില്ലെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഈ വർഷത്തെ വൻ വിജയമായ 'തുടരും' എന്ന സിനിമയ്ക്ക് ശേഷമെത്തുന്ന മോഹൻലാൽ ചിത്രമായതിനാൽ തന്നെ ഏവരും വലിയ പ്രതീക്ഷയിലുമാണ്. ഓണം റിലീസായി പ്രധാനമായും കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടാണ് സിനിമയെത്തുന്നത്.

സിനിമയുടേതായി ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകൾ എല്ലാം തന്നെ സിനിമയ്ക്കായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു. പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും പാട്ടും കഴിഞ്ഞദിവസമിറങ്ങിയ ട്രെയിലറും ഒരു പക്കാ ഫൺ ഫാമിലി ചിത്രമാണ് 'ഹൃദയപൂർവ്വം' എന്ന സൂചനയാണ് നൽകിയിരിക്കുന്നത്.

ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കൈയ്യടി നേടുമെന്നാണ് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിൽ എത്തിയത്.

സത്യൻ അന്തിക്കാടിന്‍റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും 'ഹൃദയപൂര്‍വ്വ'ത്തിനുണ്ട്. ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. നവാഗതനായ ടി പി സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായിയായിട്ടുള്ളത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിൻ പ്രഭാകർ, കലാസംവിധാനം: പ്രശാന്ത് നാരായണൻ, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂം: സമീറ സനീഷ്, സഹ സംവിധായകർ: ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ: ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, സ്റ്റിൽസ്: അമൽ സി സദർ.

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ