ഇതു ശരിയാവില്ലെന്നുറപ്പിച്ച് ദേവികയെ ബ്ലോക്ക് ചെ്‍തു; ഒരുമിക്കാൻ കാരണമായത് അനുജത്തി: വിജയ് മാധവ്

Published : Aug 27, 2025, 01:42 PM IST
Vijay Madhav, Devika

Synopsis

വിവാഹത്തിനു മുൻപേ ഒരിക്കൽ ദേവികയുമായി അടിച്ചുപിരിഞ്ഞതും പിന്നീട് വീണ്ടും ഒരുമിച്ചതുമായ കഥയാണ് വിജയ് മാധവ് വെളിപ്പെടുത്തിയത്.

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ഏറെ സുപരിചിതരാണ് ഗായകൻ വിജയ് മാധവും നടി ദേവിക നമ്പ്യാരും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇവർ പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ഏറെ ശ്രദ്ധനേടുകയും ചെയ്യാറുണ്ട്.

വിവാഹത്തിനു മുൻപേ ഒരിക്കൽ ദേവികയുമായി അടിച്ചുപിരിഞ്ഞതും പിന്നീട് വീണ്ടും ഒരുമിച്ചതുമായ കഥയാണ് വിജയ് മാധവ് ഏറ്റവുമൊടുവിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വിജയ്‍യുടെ അനുജത്തിയുടെ വിവാഹവേളയിലെ ഒരു ചിത്രം പങ്കിട്ടു കൊണ്ടാണ് വിജയ് ഇതേക്കുറിച്ച് സംസാരിച്ചത്. ഇരുവരുടെയും എൻഗേജ്മെന്റ് ആനിവേഴ്സറിയോട് അനുബന്ധിച്ചായിരുന്നു വിജയ്‍യുടെ കുറിപ്പ്.

 

''മെയ് 5, 2016 ഉച്ചക്ക് 1.42 ന് എന്റെ അനിയത്തിയുടെ കല്യാണത്തിന് ഈ പടം എടുത്ത ഒറ്റ കാരണം കൊണ്ടാണോ ഞാനും ദേവികയും ഒരുമിച്ചത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഞങ്ങൾ അടിച്ച് പിരിഞ്ഞ് ഇനി ഈ ബന്ധം ശരിയാവില്ല എന്ന് ഉറപ്പിച്ച് ദേവികയെ ഞാൻ ഫോണിൽ ബ്ലോക്ക് ചെയ്ത്, സമാധാനമായിട്ട് വീട്ടിൽ ടിവി കണ്ടു കിടന്നപ്പോൾ ആണ് എന്റെ അനിയത്തി നന്ദു, ഈ പടം അയച്ച് തന്നിട്ട് വെറുതെ അഹങ്കാരം കാണിക്കാതെ ഈ കൊച്ചിനെ കെട്ടാൻ നോക്ക്. കണ്ടില്ലേ നിങ്ങൾ ബെസ്റ്റ് ജോഡി ആണ്. ഇതിലും നല്ലതൊന്നും ഇനി നിനക്ക് കിട്ടാൻ പോണില്ല… എന്നൊക്കെ അവളുടെ ഭാഷയിൽ പറഞ്ഞത്.

അത് എന്നെ ചിന്തിപ്പിച്ചു. അങ്ങനെയാണ് ഞങ്ങൾ വീണ്ടും ഒരുമിക്കാൻ കാരണമായത്. ഓരോരോ ജീവിതങ്ങൾ. വന്നവഴികൾ ഇടക്ക് തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ആരോ നിശ്ചയിച്ചത് നമ്മൾ വെറുതെ ജീവിക്കുകയല്ലേ എന്ന് തോന്നിപോകും'', വിജയ് മാധവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ