
ബെംഗലൂരു: മരിച്ച മൂന്ന് ആരാധകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് കന്നട സൂപ്പര്‍താരം യാഷ്. ജനുവരി 8 ചൊവ്വാഴ്ച യാഷിന് 38 ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ബാനര്‍ സ്ഥാപിക്കുന്നതിനിടെയാണ് മൂന്ന് ആരാധകര്‍ ഷോക്കേറ്റ് മരിച്ചത്. തിങ്കളാഴ്ചയാണ് യാഷ് കർണാടകയിലെ ഗദഗ് ജില്ലയിലെ ആരാധകരുടെ വട്ടില്‍ എത്തിയത്. താരം കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ആരാധകരുടെ കുടുംബവുമായി നടത്തി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയും ഈ സംഭവം തന്‍റെ ജന്മദിനത്തെ ദുരന്ത ദിനമാക്കിയെന്ന് പറയുകയും ചെയ്തു. “നിങ്ങൾ എന്നെ ഇഷ്ടപ്പെടുന്നുവെങ്കില്‍. നിങ്ങൾ നിങ്ങള്‍ സുരക്ഷിതരായി ഇരിക്കുന്നു എന്നതാണ് എന്‍റെ സന്തോഷം. ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ എന്റെ ജന്മദിനം തന്നെ ഭീകരമാക്കുന്നതാണ്. നിങ്ങൾ ആരാധന കാണിക്കേണ്ടത് ഇങ്ങനെയല്ല, ”യാഷ് പറഞ്ഞു.
"ദയവായി നിങ്ങളുടെ സ്നേഹം ഇങ്ങനെ കാണിക്കരുതെന്ന് ഞാന്‍ അഭ്യർത്ഥിക്കുന്നു. ബാനറുകൾ എന്‍റെ പേരില്‍ വയ്ക്കേണ്ടതില്ല, ബൈക്ക് ചേസ് നടത്തരുത്, അപകടകരമായ സെൽഫികള്‍ക്ക് ശ്രമിക്കരുത്. എന്റെ എല്ലാ പ്രേക്ഷകരും ആരാധകരും എന്നെപ്പോലെ ജീവിതത്തിൽ വളരണം എന്നാണ് എന്‍റെ ആഗ്രഹം. നിങ്ങൾ എന്റെ ഒരു യഥാർത്ഥ ആരാധകനാണെങ്കിൽ, നിങ്ങളുടെ ജോലി ചെയ്യുക, നിങ്ങളുടെ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുക, സന്തോഷത്തോടെ വിജയകരമായി ജീവിക്കുക. നിങ്ങളുടെ കുടുംബങ്ങൾക്ക് നിങ്ങളാണ് എല്ലാം. അവര്‍ക്ക് നിങ്ങളെക്കുറിച്ച് അഭിമാനം ഉണ്ടാക്കണം” യാഷ് കൂട്ടിച്ചേർത്തു.
“എന്റെ ആരാധകരെക്കൊണ്ട് ഇത്തരത്തില്‍ കാര്യങ്ങള്‍ നടത്തി ജനപ്രീതി നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ ആരാധകര്‍ക്ക് ഞാന്‍ ഇത്തരം ഷോ ഓഫുകള്‍ക്ക് നില്‍ക്കാറില്ലെന്ന് പരാതിപോലും ആരെയും നിരാശപ്പെടുത്തുകയല്ല എന്റെ ഉദ്ദേശം. നിങ്ങൾ എന്നെ ബഹുമാനിക്കുന്നുവെങ്കിൽ, ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കുക. വീട്ടിൽ മാതാപിതാക്കൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. മരിച്ചവരെ തിരികെ കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിയില്ല, ”യഷ് പറഞ്ഞു.
“ഈ വർഷം, കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ എന്റെ ജന്മദിനം ആഘോഷിക്കാൻ ഞാൻ തയ്യാറായില്ല. നമ്മുടെ ഭാഗത്ത് നിന്ന് ഒരു ദോഷവും ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് ഞാൻ അത് ലളിതമാക്കി കുടുംബത്തോടൊപ്പം മാത്രം ആഘോഷിക്കാൻ തീരുമാനിച്ചത്,” താരം വിശദീകരിച്ചു.
അതേ സമയം മരിച്ച ആരാധകരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ചെയ്യുമെന്ന് പറഞ്ഞ യാഷ്. ഇപ്പോൾ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന് പറഞ്ഞു.
യാഷിന്റെ ജന്മദിനത്തിൽ ബാനറുകൾ സ്ഥാപിക്കുന്നതിനിടെയാണ് മൂന്നുപേര്‍ക്ക് വൈദ്യുതാഘാതമേറ്റത്. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. സംഭവത്തിൽ രണ്ട് പേർ കൂടി പരിക്കേറ്റ് ലക്ഷ്മേശ്വർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഹനുമന്ത് ഹരിജൻ (21), മുരളി നടുവിനാമണി (20), നവീൻ (19) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേരും ഗദഗ് ജില്ലയിലെ ലക്ഷ്മേശ്വര് താലൂക്കിലെ സുരനാഗി ഗ്രാമവാസികളാണ്. ഇവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി തിങ്കളാഴ്ച സംസ്കാരം നടത്തി.
അർച്ചന സുശീലന്‍റെ മകന്‍റെ പേര് കേട്ട ആരാധകര്‍; 'കൊള്ളാമല്ലോ, നല്ല പേര്'.!
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം സ്വീകരിച്ച് നടൻ ശ്രീനിവാസൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ