സംവിധായകൻ വിനു അന്തരിച്ചു

Published : Jan 10, 2024, 09:54 AM IST
സംവിധായകൻ വിനു അന്തരിച്ചു

Synopsis

1995ല്‍ പുറത്തിറങ്ങിയ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.

കോയമ്പത്തൂര്‍: സിനിമ സംവിധായകൻ വിനു അന്തരിച്ചു. 69 വയസായിരുന്നു.  സുരേഷ് -വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്.  കുസൃതിക്കാറ്റ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, ആയുഷ്മാൻ ഭവ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി.കോയമ്പത്തൂരിൽ ആയിരുന്നു അന്ത്യം.

1995ല്‍ പുറത്തിറങ്ങിയ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. അതേ വര്‍ഷം തന്നെ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 1998ല്‍ വാസു പിയുടെ തിരക്കഥയില്‍ ആയുഷ്മാന്‍ ഭവ എന്ന ചിത്രം സംവിധാനം ചെയ്തു. 2001ല്‍ പുറത്തിറങ്ങിയ ഭര്‍ത്താവുദ്യോഗമാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.

സുബ്ബലക്ഷ്മി മുത്തശ്ശി വിയോഗം സംഭവിച്ചിട്ട് ഒരു മാസം: ‌ ഹൃദയഭേദകമായ വീഡിയോ പങ്കിട്ട് സൗഭാ​ഗ്യ വെങ്കിടേഷ്

താരത്തിന്‍റെ ജന്മദിനത്തില്‍ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം: ഹൃദയഭേദകമായ പ്രതികരണവുമായി യാഷ്.!


 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു