
പേരിലെ കൗതുകം കൊണ്ടും മോഹൻലാൽ ചിത്രമെന്ന നിലയിലും പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ സിനിമയാണ് 'മോൺസ്റ്റർ'. പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ്- മോഹൻലാൽ കോമ്പോ ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾ എല്ലാം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തുവന്ന പുതിയ പോസ്റ്ററാണ് വൈറലാകുന്നത്.
മോഹൻലാൽ അവതരിപ്പിക്കുന്ന ലക്കി സിംഗ് എന്ന കഥാപാത്രമാണ് പോസ്റ്ററിൽ ഉള്ളത്. കൂളിംഗ് ഗ്ലാസ് വച്ച് മാസ് ലുക്കിലാണ് മോഹൻലാൽ. പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. "ജസ്റ്റിസ് വിത്തൗട്ട് മേഴ്സി", എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
"പടം ജയിച്ചാലും തോറ്റാലും no prblm ഒരു ജീവിതം കൊണ്ട് മലയാളികൾക്ക് തരാൻ പറ്റുന്നതിന്റെ maximum തന്നു കഴിഞ്ഞു ലാലേട്ടൻ, ഇത് ചുമ്മാ ഒരു വരവ് ആയിരിക്കില്ല. ഒരു ഒന്നൊന്നര വരവായിരിക്കും, ഇതുവരെ പലരും ശ്രമിച്ചിട്ടും തൊടാൻപോയിട്ട് ഏഴയലത്ത് വരാൻ പറ്റാത്ത റെക്കോർഡ് ഇട്ട ടീം വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെ. അടുത്ത റെക്കോർഡ് ഇടാൻ ഈ സിനിമയ്ക്ക് സാധിക്കട്ടെ", എന്നിങ്ങനെ പോകുന്നു പോസ്റ്ററിന് ലഭിക്കുന്ന കമന്റുകൾ.
ഒക്ടോബർ 9നാണ് മോൺസ്റ്റർ ട്രെയിലർ പുറത്തുവിട്ടത്. എട്ട് മണിക്കൂർ കൊണ്ട് ഒരു മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയ ട്രെയിലർ ഇപ്പോഴും യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമതാണ്. മോഹൻലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്.
ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റര്‍ പാര്‍ട്നര്‍ അവനീര്‍ ടെക്നോളജി.
ജീത്തു ജോസഫ് ചിത്രത്തിൽ ആസിഫ് അലി; 'കൂമൻ' ഫസ്റ്റ് ലുക്ക് എത്തി