
മോഹൻലാൽ സാധാരണക്കാരമായി അഭിനയിക്കുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് രണ്ട് ദിവസം മുൻപ് പുറത്തുവിട്ട ആദ്യ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന് വേണ്ടി എംജി ശ്രീകുമാർ പാടി എന്നതാണ് ഗാനത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഈ ഗാനം ഇപ്പോൾ ട്രെന്റിങ്ങിൽ ഇടം നേടിയിരിക്കുകയാണ്.
യുട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമതാണ് കൺമണിപ്പൂവേ എന്ന ഗാനം. റിലീസ് ചെയ്ത് രണ്ട് ദിവസത്തിൽ 2 മില്യൺ വ്യൂസും ഗാനം നേടിയിട്ടുണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന ഷൺമുഖം എന്ന കഥാപാത്രത്തിന്റെ കുടുംബത്തെ കാണിച്ചു കൊണ്ടെത്തിയ ഗാനം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് തുടരും. ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഷൺമുഖൻ എന്നാണ് കഥാപാത്ര പേര്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്.
അഞ്ചാമനാര് ? ഡോൺ ലീയോ വിൽ സ്മിത്തോ ? അതോ വൻ സർപ്രൈസോ? സോഷ്യൽ മീഡിയയിലെ എമ്പുരാൻ ചർച്ചകൾ
എമ്പുരാൻ ആണ് നിലവിൽ മോഹൻലാലിന്റേതായി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം. ലൂസിഫർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് ആണ്. പടം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. ജീത്തു മാധവന്റെ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നുവെന്ന് വിവരമുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിൽ ഉണ്ട്. നയന്‍താരയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദില്ലിയിലാണ് നിലവില്‍ ഷെഡ്യൂള്‍.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..