ഓരോ ദിവസം കഴിയുന്തോറും ആകാംക്ഷയും പ്രതീക്ഷയും ഉളവാക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് മലയാളികൾക്ക് മുന്നിൽ എത്തുന്നത്.

മീപകാലത്ത് എമ്പുരാനോളം കാത്തിരിപ്പ് ഉളവാക്കി, ചർച്ച ചെയ്യപ്പെട്ട മറ്റൊരു സിനിമ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അത്രയ്ക്കുണ്ട് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തോട് പ്രേക്ഷകർക്കുള്ള ആരാധന. മോഹൻലാൽ എബ്രഹാം ഖുറേഷിയായി സ്ക്രീനിൽ എത്താൻ ഏതാനും നാളുകൾ കൂടി ബാക്കി നിൽക്കെ എമ്പുരാനിലെ ക്യാരക്ടറുകളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ അണിയറ പ്രവർത്തകർ പങ്കിടുന്നുണ്ട്. 

ഓരോ ദിവസം കഴിയുന്തോറും ആകാംക്ഷയും പ്രതീക്ഷയും ഉളവാക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് മലയാളികൾക്ക് മുന്നിൽ എത്തുന്നത്. ജോൺ വിക്ക്, ​ഗെയിം ഓഫ് ത്രോൺ തുടങ്ങിയവയിലൂടെ ഏറെ ശ്രദ്ധനേടിയ ജെറോം ഫ്ലിന്നും എമ്പുരാനിൽ ഭാ​ഗമായതോടെ ആ ആകാംക്ഷ ഇരട്ടിക്കുകയാണ്. ഇനി അഞ്ച് കഥാപാത്രങ്ങളാണ് എമ്പുരാനിൽ വരാനിരിക്കുന്നത്. അതിൽ അഞ്ചാമനാര് എന്നാണ് സോഷ്യൽ ലോകത്ത് ഇപ്പോൾ ഉയരുന്ന ചോദ്യം. മഞ്ജു വാര്യർ, ടൊവിനോ, പൃഥ്വിരാജ്, മോഹൻലാൽ എന്നിവരാണ് മറ്റ് നാല് പേർ. 

Scroll to load tweet…

ഇന്ന് വൈകിട്ട് വരുന്ന പോസ്റ്ററിൽ ടൊവിനോയോ മഞ്ജു വാരിയരോ ആണെങ്കിൽ ഒരു സർപ്രൈസ് കഥാപാത്രം ഉണ്ടാകുമെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഒപ്പം പ്രമുഖ ഹോളിവുഡ് താരങ്ങളും പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. അതിലൊരാൾ കൊറിയൻ മോഹൻലാൽ എന്ന് അറിയപ്പെടുന്ന ഡോൺ ലീ ആണ്. മറ്റൊരാൾ വിൽ സ്മിത്ത് ആണ്. 

400 കോടിയല്ലേ, നിസാരം ! 'ഛാവ' പടയോട്ടത്തിൽ മുട്ടുമടക്കി വൻമരങ്ങൾ; നടക്കുന്നത് ഞെട്ടിക്കുന്ന കളക്ഷൻ യാത്ര

Scroll to load tweet…

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഡൈ അനദർ ഡേ, നിൻജ അസാസിൻ, ഒളിമ്പസ് ഹാസ് ഫോളൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ റിക്ക് യൂണിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. ഇവരിൽ ആരെങ്കിലും ആകുമോ അതോ വൻ സർപ്രൈസ് ഒളിഞ്ഞിരുപ്പുണ്ടോ എന്ന കാര്യത്തിൽ വൈകാതെ വ്യക്തത വരും. അതേസമയം, പൃഥ്വിരാജ് ആയതുകൊണ്ട് സർപ്രൈസ് സ്ക്രീനിലെ കാണാൻ സാധിക്കുള്ളൂ എന്ന് പറയുന്നവരും ഉണ്ട്. മാർച്ച് 27നാണ് ഏവരും അക്ഷമരായി കാത്തിരിക്കുന്ന എമ്പുരാൻ റിലീസ് ചെയ്യുക. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..