ഇത് റീ റിലീസ് ചാകര; റിപ്പീറ്റ് വാല്യൂവിൽ മോഹൻലാൽ പടങ്ങൾ മുന്നിലോ? ആ പടം വീണ്ടും തിയറ്ററിലേക്ക്

Published : Oct 15, 2025, 01:34 PM IST
mohanlal

Synopsis

സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു എന്നീ സിനിമകള്‍ക്ക് ശേഷം മറ്റൊരു മോഹന്‍ലാല്‍ സിനിമ കൂടി റീ റിലീസിന്. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബി മലയില്‍-രഞ്ജിത്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ സിനിമ തിയറ്റിലെത്തുന്നത്.

ലിയ റിപ്പീറ്റ് വാല്യൂ പഴയകാല മോഹൻലാൽ ചിത്രങ്ങളുടെ സവിശേഷതയാണ്. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ റീ റിലീസ് സിനിമകൾക്ക് ലഭിക്കുന്ന ​ഗംഭീ സ്വീകരണം തന്നെ അതിന് തെളിവാണ്. ഇക്കൂട്ടത്തിലേക്ക് മറ്റൊരു മോഹൻലാൽ പടം കൂടി എത്തുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 1999ൽ പുറത്തിറങ്ങിയ ആക്‌ഷൻ ത്രില്ലർ ചിത്രം ഉസ്താദ് ആണ് ആ ചിത്രം. രഞ്ജിത്ത് എഴുതി സിബിമലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ഉസ്താദ്.

27 വർഷങ്ങൾക്ക് ശേഷം ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ബി. വിനോദ് ജെയിൻ ആണ് ഉസ്താദ് വീണ്ടും തീയറ്ററിലെത്തിയിരിക്കുന്നത്. ദേവദൂതനും, ഛോട്ടാ മുംബൈക്കും ശേഷം ഹൈ സ്റ്റുഡിയോസ് ആണ് ദേവദൂതൻ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. മോഹൻലാലിന് പുറമെ ദിവ്യ ഉണ്ണി, ഇന്ദ്രജ, വാണിവിശ്വനാഥ്, വിനീത്, രാജീവ്, ഇന്നസെൻ്റ്, ജനാർദ്ദനൻ, സായികുമാർ, ശ്രീ വിദ്യ, നരേന്ദ്ര പ്രസാദ്, മണിയൻപിള്ള രാജു, ഗണേഷ്കുമാർ, കുഞ്ചൻ, സിദ്ദിഖ്, കൊച്ചിൻ ഹനീഫ, അഗസ്റ്റിൻ, ജോമോൾ, സുധീഷ് തുടങ്ങിയവരും പടത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

സഹോദരിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഏട്ടനായും അധോലോക നായകനായും ആണ് മോഹൻലാൽ ചിത്രത്തിൽ എത്തിയത്. ദിവ്യ ഉണ്ണിയാണ് മോഹൻലാലിന്റെ സഹോദരിയായി വേഷമിട്ടത്. ഇരുവരും തമ്മിലുള്ള വൈകാരിക രംഗങ്ങൾ ഇന്നും പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നതാണ്. കൺട്രി ടോക്കീസിൻ്റെ ബാനറിൽ ഷാജി കൈലാസും രഞ്ജിത്തും ചേർന്നായിരുന്നു സിനിമ നിർമിച്ചത്.

ആക്ഷൻ രംഗങ്ങൾക്കൊപ്പം സംഗീതത്തിനും ഏറെ ശ്രദ്ധനേടിയ ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരി, കണ്ണൻ പരീക്കുട്ടി എന്നിവരുടെ വരികൾക്ക് വിദ്യാസാഗർ, തേജ് മെറിൻ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. കെ. ജെ. യേശുദാസ്, എം. ജി. ശ്രീകുമാർ, മോഹൻലാൽ, ശ്രീനിവാസ്, സുജാത, രാധിക തിലക് എന്നിവരാണ് ചിത്രത്തിലെ ഗായകർ. ഛായാഗ്രഹണം: ആനന്ദക്കുട്ടൻ, എഡിറ്റിംഗ്: ഭൂമിനാഥൻ, പശ്ചാത്തല സംഗീതം: രാജാമണി, മേക്കപ്പ്: സലീം, കോസ്റ്റ്യൂംസ്: എ.സതീശൻ എസ്.ബി., മുരളി, അഡ്മിനിസ്ട്രേറ്റീവ് & ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: ഗായത്രി അശോകൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഉസ്താദിന്റെ റീ റിലീസിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ