മണികണ്ഠൻ ആചാരി ഇനി വവ്വാലില്‍.

മണികണ്ഠൻ ആചാരി മലയാളികൾക്കിടയിലെ ഇഷ്ടതാരമാണ്. ഏതു വേഷവും അനായാസേന ഇണങ്ങുന്ന അതുല്യ നടൻ എന്ന് തന്നെ അദ്ദേഹത്തെക്കുറിച്ചു പറയാം. ജെൻസി ലോകം തീയേറ്ററുകളിലേക്കായി കാത്തിരിക്കുന്ന വവ്വാലിൽ പ്രത്യക്ഷപ്പെടുന്നത് അപ്രതീക്ഷിത വേഷവിധാനത്തിൽ എന്നത് ആക്ഷൻ പ്രേമികൾക്ക് ആവേശം കൊള്ളിക്കുന്നൂ. കാളിമുത്തു എന്ന പകുതി തമിഴനായ കഥാപാത്രത്തിനാണ് മണികണ്ഠൻ വേഷമിട്ടിരിക്കുന്നത്. വവ്വാലിൽ ഓരോ ക്യാരക്റ്ററും വ്യത്യസ്ഥത പുലർത്തുന്നതിനാൽ തന്നെ. മികച്ച കാത്തിരിപ്പാണ് ആക്ഷൻ ത്രില്ലെർ സിനിമ പ്രേമികൾ ഈ ചിത്രത്തിന് നല്കുന്നത്‌.

ബഹുഭാഷാചിത്രമായി മലയാളത്തിൽ നിന്നും വരുന്ന ചിത്രം എന്നതിനേക്കാൾ. പുഷ്പ, കാന്താര തുടങ്ങിയ ജോണറിൽ മലയാളത്തിൽ നിന്നും വരുന്ന ആദ്യ ചിത്രംകൂടിയാണ് വവ്വാൽ. പ്രതീക്ഷകൾ വാനോളം ഉയരുന്നതിനനുസരിച്ചു ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയാൽ ഒരു പക്ഷെ. മലയാള സിനിമയിൽ നിന്നും പാൻ ഇന്ത്യൻ ലെവലിൽ ചർച്ചാവിഷയാമാകാൻ സാധിക്കുന്ന ഒത്തിരി പ്രത്യേകതകൾ ചിത്രത്തിലുണ്ട് എന്നും. ടെക്‌നിക്കലായുള്ള പല കാര്യങ്ങളും പുറംലോകത്തേക്ക് പങ്കു വെക്കാതെ റിലീസിനായി രാപ്പകൽ അദ്ധ്വാനത്തിലാണെന്നും അണിയറ പ്രവർത്തകർ അടിവരയിടുന്നു

ഷാഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് വവ്വാൽ. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നൂ. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ബിഗ് ബജറ്റ് സിനിമയാണിത്

ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സംഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ - ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ: ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പി ആർ ഒ - എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക