Mohanlal Photos : സൂപ്പർ കൂളായി മോഹൻലാൽ; 'തനി രാവണനെ'ന്ന് ആരാധകർ

Web Desk   | Asianet News
Published : Mar 09, 2022, 02:58 PM IST
Mohanlal Photos : സൂപ്പർ കൂളായി മോഹൻലാൽ; 'തനി രാവണനെ'ന്ന് ആരാധകർ

Synopsis

ആറാട്ടാണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബി ഉണ്ണികൃഷ്ണന്‍ ആണ് സംവിധാനം.

ലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ(Mohanlal ). മഞ്ഞിൽവിരിഞ്ഞ പൂക്കളിലൂടെ എത്തി ആറാട്ടിൽ എത്തി നിൽക്കുകയാണ് താരമിപ്പോൾ. ഇതിനിടയിൽ സംവിധായകന്റെ മേലങ്കിയും അദ്ദേഹം അണിഞ്ഞു. മോഹൻലാലിന്റെ ഓഫ് സക്രീൻ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ആഘോഷമാകാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. 

സൂപ്പർ കൂളിയി, നിറ ചിരിയോടെയുള്ള  മോഹൻലാലിനെ ചിത്രത്തിൽ കാണാനാകും. അനീഷ് ഉപാസനയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. മോഹൻലാലിന്റെ സിനിമാ ഡയലോ​ഗുകൾ ഉൾപ്പെടുത്തിയാണ് ചില കമന്റുകൾ. മോഹൻലാലിനൊപ്പം മമ്മൂട്ടിയെയും ഉൾപ്പെടുത്തി കമന്റുകളുണ്ട്. 'ഏത് യുവ നടനും അവരുടെ സൗന്ദര്യവും, മസിലും പിടിച്ചു നിന്നാലും ഇങ്ങള് ഇക്കയും ഏട്ടനും ഒന്ന് ഒരുങ്ങി വന്നാൽ അവിടെ തീർന്നു ആ യുവാക്കളുടെ പ്രായവും സൗന്ദര്യവും.... രണ്ടു പേർക്കും ദീർഘായുസ്സും ആരോഗ്യവും നേരുന്നു...' എന്നാണ് അവയിൽ ഒരു കമന്റ്. എന്തായാലും ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

ആറാട്ടാണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബി ഉണ്ണികൃഷ്ണന്‍ ആണ് സംവിധാനം. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ രചന. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് ഉദയകൃഷ്‍ണ ചിത്രത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നത്.

ആര്‍ ഡി ഇല്യൂമിനേഷന്‍സും ശക്തിയും (എംപിഎം ഗ്രൂപ്പ്) ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്‍റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍