Jalsa trailer : മാധ്യമപ്രവര്‍ത്തകയായി വിദ്യാ ബാലൻ, 'ജല്‍സ' ട്രെയിലര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Mar 09, 2022, 02:57 PM ISTUpdated : Mar 09, 2022, 08:37 PM IST
Jalsa trailer : മാധ്യമപ്രവര്‍ത്തകയായി വിദ്യാ ബാലൻ, 'ജല്‍സ' ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

ആമസോണ്‍ പ്രൈം വീഡിയോയിലാണ് 'ജല്‍സ' റിലീസ് ചെയ്യുക (Jalsa trailer).

വിദ്യാ ബാലൻ ചിത്രം 'ജല്‍സ' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വിദ്യാ ബാലൻ അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിദ്യാ ബാലന്റെ ഒരു മികച്ച കഥാപാത്രമായിരിക്കും 'ജല്‍സ'യിലേത് എന്നാണ് ട്രെയിലറിന്റെ (Jalsa trailer) സൂചന.

'ജല്‍സ' എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസാണ്. വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ ഷെഫാലി ഷാ, മാനവ് കൗള്‍, ഇഖ്‍ബാല്‍ ഖാൻ, ഷഫീൻ പട്ടേല്‍, സൂര്യ കസിഭാട്‍ല തുടങ്ങിയവും അഭിനയിക്കുന്നു. സുരേഷ് ത്രിവേണിയും വിദ്യാ ബാലനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. 'തുമാരി സുലു' എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് സുരേഷ് ത്രിവേണിയുടെ  സംവിധാനത്തില്‍ വിദ്യാ ബാലൻ അഭിനയിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം മാര്‍ച്ച് 18ന് റിലീസ് ചെയ്യും.

വിദ്യാ ബാലൻ ചിത്രം ഭൂഷണ്‍ കുമാറാണ് നിര്‍മിക്കുന്നത്. 'ജല്‍സ' എന്ന ചിത്രം ടി സീരിസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. ഡയറക്ട് ഒടിടി റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാല്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുമെന്ന് ഭൂഷണ്‍ കുമാര്‍ പറഞ്ഞു.

'ജല്‍സ' എന്ന പുതിയ ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയും അവരുടെ പാചകക്കാരിയും തമ്മിലുള്ള ബന്ധവും സംഘര്‍ഷവും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയെ കുറിച്ചുള്ള അന്വേഷണവുമൊക്കെയാണ്  പറയുന്നത്. വിദ്യാ ബാലൻ ആണ് ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയായി അഭിനയിക്കുന്നത്.

Read More : വിദ്യാ ബാലൻ നായികയായി 'ജല്‍സ', റിലീസ് പ്രഖ്യാപിച്ച് ഫസ്റ്റ് ലുക്ക്

വിദ്യാ ബാലൻ നായികയാകുന്ന ഒരു കോമഡി ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിദ്യാ ബാലന്റെ ചിത്രം സംവിധാനം ചെയ്യുന്നത് ഷിര്‍ഷ ഗുഹ തകുര്‍തയാണ്. ആധുനികകാലത്തെ ബന്ധങ്ങളെക്കുറിച്ചുള്ള ഒരു ചിത്രമായിരിക്കും ഇതെന്നാണ് വിദ്യാ ബാലൻ പറയുന്നത്. നിങ്ങളുടെ കഥയോ നിങ്ങളുടെ സുഹൃത്തിന്റെ കഥയോ ആയിരിക്കും ചിത്രത്തിന്റേത് എന്നും വിദ്യാ ബാലൻ പറഞ്ഞിരുന്നു.

വിദ്യാ ബാലനു പുറമേ പ്രതിക് ഗാന്ധി, ഇല്യാന,സെന്തില്‍ രാമമൂര്‍ത്തി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിദ്യ ബാലൻ നായികയാകുന്ന ചിത്രം അപ്ലോസ് എന്റര്‍ടെയ്‍ൻമെന്റും എല്ലിപ്‍സിസ് എന്റര്‍ടെയ്ൻമെന്റും ചേര്‍ന്നാണ് നിര്‍മിക്കുക. വിദ്യാ ബാലന്റെ ചിത്രത്തിന്റെ മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വിദ്യാ ബാലൻ ചിത്രമായ 'തുമാരി സുലു'വിന്റെ നിര്‍മാതാക്കളാണ് എല്ലിപ്‍സിസ് എന്റര്‍ടെയ്ൻമെന്റ്. തന്റെ പുതിയ ചിത്രവും വൻ വിജയമായിരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാ ബാലൻ. സ്വപ്‍നതുല്യമായ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന്ഷി ര്‍ഷ ഗുഹ തകുര്‍ത പറഞ്ഞു. ഷിറഷ ഗുഹ തകുര്‍തയുടെ ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

'ഷെര്‍ണി' എന്ന ചിത്രമാണ് വിദ്യാ ബാലന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിദ്യാ ബാലന്റെ ചിത്രം സംവിധാനം ചെയ്‍തത് അമിത് വി മസുര്‍കറാണ്. മധ്യപ്രദേശായിരുന്നു വിദ്യയുടെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. 'ഷെര്‍ണി' എന്ന ചിത്രത്തില്‍ വിദ്യാ ബാലൻ ഒരു ഫോറസ്റ്റ് ഓഫീസറായിട്ടായിരുന്നു അഭിനയിച്ചത്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍