'സ്ത്രീകളെയെല്ലാം വണ്ടിയിൽ കയറ്റിവിട്ട ശേഷമേ സെറ്റില്‍ നിന്ന് ലാലേട്ടന്‍ പോവുമായിരുന്നുള്ളൂ'; ഉര്‍വശി

Web Desk   | Asianet News
Published : Mar 09, 2022, 12:34 PM ISTUpdated : Mar 09, 2022, 02:04 PM IST
'സ്ത്രീകളെയെല്ലാം വണ്ടിയിൽ കയറ്റിവിട്ട ശേഷമേ സെറ്റില്‍ നിന്ന് ലാലേട്ടന്‍ പോവുമായിരുന്നുള്ളൂ'; ഉര്‍വശി

Synopsis

'സൂരറൈ പോട്ര്' എന്ന ചിത്രമാണ് തമിഴിൽ ഉവർവശിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നടൻ സൂര്യയുടെ അമ്മ വേഷത്തിലാണ് താരം എത്തിയത്.

സിനിമാ മേഖലയിൽ  എല്ലാ കാലഘട്ടത്തിലും സ്ത്രീകൾ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെന്ന് നടി ഉർവശി(Urvashi). അവയെല്ലാം നേരിടാൻ സഹതാരങ്ങളും ഒപ്പം ഉണ്ടായിരുന്നുവെന്നും ഉർവശി പറഞ്ഞു. 'അമ്മ'യുടെ വനിതാദിനാഘോഷം 'ആര്‍ജ്ജവ 2022'ൽ സംസാരിക്കുകയായിരുന്നു താരം. ഒരുപാട് പുരുഷന്മാർ നമ്മുടെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അതൊക്കെ വിസ്മരിച്ച് ഏതെങ്കിലും ഒരു വ്യക്തി ഉണ്ടാക്കിയ വേദനകൾ വെച്ച് മുഴുവൻ പുരുഷന്മാരെയും തള്ളി പറയാൻ കഴിയില്ലെന്നും ഉർവശി പറഞ്ഞു.

ഉർവശിയുടെ വാക്കുകൾ

എല്ലാ കാലഘട്ടത്തിലും ശല്യങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഞാനൊക്കെ അഭിനയിക്കാൻ വന്നിരുന്ന സമയത്ത് ഒരു ലൊക്കേഷനിൽ നിന്ന് പോകാൻ ഇന്നത്തെ പോലെ ഓരോരുത്തർക്കും പോകാൻ വാഹന സൗകര്യം ഒന്നുമില്ല. ലാലേട്ടൻ ഷൂട്ടിംഗ് കഴിഞ്ഞാൽ ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകൾ പോയോ എന്നാണ്. ഞാൻ എന്നല്ല ചെറിയ വേഷം ചെയ്യുന്നവർ ആയാൽ പോലും അവരെ വണ്ടിയിൽ കയറ്റി വിട്ട ശേഷം മാത്രമേ അദ്ദേഹം പോവുകയുള്ളു. അങ്ങനെ സഹപ്രവർത്തകർക്കിടയിൽ തന്നെ പരസ്പരം സംരക്ഷിക്കാനുള്ള മനസ്സുണ്ടായിരുന്നു. ചില കൃമികളൊക്കെ അന്നും ഇന്നും ഉണ്ട്. അതിനെ വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ലളിതചേച്ചിയെപ്പോലുള്ളവരും ഉണ്ടായിരുന്നു.

Read Also: Urvasi-Priyadarshan| 'മിഥുന'ത്തിന് ശേഷം പ്രിയദര്‍ശനൊപ്പം ഉർവശി, ആശംസയുമായി ആരാധകര്‍

അതേസമയം, ‘ഒരു പൊലീസുകാരന്റെ മരണം’ എന്ന ചിത്രമാണ് മലയാളത്തിൽ ഉർവശിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു പൊലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്ര കഥാപാത്രമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. 

'സൂരറൈ പോട്ര്' എന്ന ചിത്രമാണ് തമിഴിൽ ഉവർവശിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നടൻ സൂര്യയുടെ അമ്മ വേഷത്തിലാണ് താരം എത്തിയത്. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്ര്. അപര്‍ണ ബാലമുരളിയാണ് 'ബൊമ്മി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സൂര്യയുടെ നായികയായി എത്തിയത്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായി മാറിയിരുന്നു സൂരറൈ പോട്ര്. 

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സൂര്യ

ടി ആക്രമിക്കപ്പെട്ട(Actress Attack Case) സംഭവത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ(Actor Suriya). ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് സൂര്യ പറഞ്ഞു. തന്റെ പുതിയ ചിത്രമായ എതര്‍ക്കും തുനിന്തവന്റെ പ്രൊമോഷന്റെ ഭാ​ഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു സൂര്യയുടെ പ്രതികരണം. 

സംഭവത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും  പറയുന്നില്ല. 
പക്ഷേ ഇത്തരം സംഭവങ്ങൾ സമൂ​ഹത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ല. ഇപ്പോഴും ഇങ്ങനെയെക്കെ സംഭവിക്കുന്നുവെന്നത് ഞെട്ടിക്കുന്നുവെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്നും സൂര്യ പറഞ്ഞു. 

Read Also: ‌Actor Suriya : ഷൈലജ ടീച്ചറുടെ കോള്‍ ഒരിക്കലും മറക്കില്ല, ആ വാക്കുകള്‍ പ്രചോദനം; സൂര്യ പറയുന്നു

അതേസമയം, കേസിൽ ദിലീപ്  മൊബൈൽ ഫോണിലെ രേഖകൾ നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്. ഫോൺ കൈമാറാൻ ജനുവരി 29 ന് കോടതി ഉത്തരവിട്ടിരുന്നു. 30 ന് മുംബൈയിൽ കൊണ്ടുപോയാണ് രേഖകൾ നശിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. രേഖകൾ നശിപ്പിച്ച ശേഷമാണ് 31 ന് ഹൈക്കോടതി രജിസ്ട്രാറുടെ മുന്നിൽ ഫോൺ ഹാജരാക്കിയത്. ബാലചന്ദ്രകുമാർ ആരോപണം ഉന്നയിച്ച ശേഷം പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകൾ മാറ്റിയിരുന്നു. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തൽ. അഭിഭാഷകരുടെ സഹായത്തോടെയാണ് പ്രോസിക്യൂഷൻ തെളിവുകൾ പ്രതികൾ നശിപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍