അന്ന് ആർക്കോ ആരോടോ പറയാനുള്ളത് മനസിലായിക്കാണില്ല: ദേവദൂതന്റെ പരാജയത്തിൽ മോഹൻലാൽ

Published : Jul 10, 2024, 05:34 PM ISTUpdated : Jul 10, 2024, 05:35 PM IST
അന്ന് ആർക്കോ ആരോടോ പറയാനുള്ളത് മനസിലായിക്കാണില്ല: ദേവദൂതന്റെ പരാജയത്തിൽ മോഹൻലാൽ

Synopsis

2000 ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ സിനിമ ആണ് ദേവദൂതൻ.

രാജയപ്പെട്ടെങ്കിലും മോഹന്‍ലാലിന്‍റേതായി ഏറെ ശ്രദ്ധനേടിയ സിനിമകളില്‍ ഒന്നാണ് ദേവദൂതന്‍. സിബി മലയിലിന്‍റെ സംവിധാനത്തില്‍ ഇരുപത്തി നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഈ ചിത്രം പുത്തന്‍ സാങ്കേതിക മികവില്‍ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ ദേവദൂതന്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് പറയുകയാണ് മോഹന്‍ലാല്‍. റി- റിലീസ് ട്രെയിലര്‍ ലോഞ്ചിനിടെ ആയിരുന്നു നടന്‍റെ പ്രതികരണം. 

"ഫിലിമിൽ ഷൂട്ട് ചെയ്ത സിനിമയാണിത്. ഇതെങ്ങനെ കിട്ടിയെന്നാണ് ഇവരോട് ഞാൻ ചോദിച്ചത്. കാരണം 24 വർഷം കഴിയുമ്പോഴേക്കും സിനിമകൾ ലാബിൻ നിന്നൊക്കെ നഷ്ടപ്പെട്ട് പോകാം. അതാണ് ഭാ​ഗ്യം എന്ന് പറയുന്നത്. അതിൽ നിന്നുതന്നെ ദേവദൂതന് എന്തൊ ഓരു ഭാ​ഗ്യം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിൽ പറയുന്നത് ആർക്കോ ആരോടോ എന്തോ പറയാനുണ്ട് എന്നാണ്. പക്ഷേ ഇപ്പോൾ ഞങ്ങൾ മനസിലാക്കുന്നു ഞങ്ങൾക്ക് നിങ്ങളോട് എന്തോ പറയാനുണ്ട്. ഒരു നടൻ എന്ന നിലയിൽ എനിക്ക് അത്രയും ഇഷ്ടപ്പെട്ടൊരു സിനിമകളിൽ ഒന്നാണ് ദേവദൂതൻ. ഇതിലെ പാട്ടുകൾ ഇപ്പോഴും ഞാൻ കേൾക്കാറുണ്ട്. എന്തുകൊണ്ട് ഈ സിനിമ ഓടിയില്ല എന്ന് പറഞ്ഞാൽ, കാലം തെറ്റി വന്നൊരു സിനിമ എന്നൊന്നും പറയുന്നില്ല. എന്തെങ്കിലും കാരണം കാണും. അന്ന് ആർക്കോ എന്തോ ആരോടോ പറയാനുള്ളത് മനസിലായിട്ടുണ്ടാവില്ല. ഒരുപക്ഷേ മറ്റ് സിനിമകളുടെ കൂടെ റിലീസ് ചെയ്തത് കൊണ്ടാകാം. അല്ലെങ്കിൽ സിനിമയുടെ ബേസ് ആൾക്കാരിലേക്ക് എത്താൻ സാധിക്കാത്തത് കൊണ്ടാകാം", എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 

'ഇതിപ്പോൾ ദുൽഖർ തോറ്റുപോവുമല്ലോ'; മമ്മൂട്ടിയുടെ പുതിയ ലുക്കും വൈറൽ, സൗന്ദര്യ രഹസ്യം തിരക്കി കമന്റുകൾ

2000 ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ സിനിമ ആണ് ദേവദൂതൻ. ജയപ്രദ, ജനാർദ്ദനൻ, മരളി, ജ​ഗതി ശ്രീകുമാർ, വിനീത്, ജ​ഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഫോർ കെ വെർഷൻ  ജൂലൈ 26 ന് തിയറ്ററുകളിൽ എത്തും. അതേസമയം, മോഹന്‍ലാലിന്‍റെ മൂന്നാമത്തെ സിനിമയാണ് റി- റിലീസ് ചെയ്യുന്നത്. നേരത്തെ സ്ഫടികം റിലീസ് ചെയ്തിരുന്നു. മണിച്ചിത്രത്താഴും റി റിലീസിന് ഉള്ള തയ്യാറെടുപ്പിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു