പ്രായം പറയുന്നതിൽ പ്രശ്‍നമൊന്നുമില്ല; വയസ് വെളിപ്പെടുത്തി മൃദുല വിജയ്

Published : Aug 21, 2025, 03:54 PM IST
Mrudula Vijay

Synopsis

ഇപ്പോള്‍ പ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞിരിക്കുന്നത്.

ജനപ്രിയ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് മൃദുല വിജയ്. സീരിയല്‍ താരം യുവ കൃഷ്‍ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവയും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. കുഞ്ഞ് പിറന്നതോടെ മൃദുല അഭിനയ ജീവിതത്തില്‍ നിന്നും കുറച്ച് നാള്‍ ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടും സജീവമായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന സീരിയലിൽ ഇഷിത എന്ന കഥാപാത്രത്തെയാണ് മൃദുല ഇപ്പോൾ അവതരിപ്പിക്കുന്നത്. 

ഇപ്പോള്‍ പ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞിരിക്കുന്നത്. മൃദുലയുടെ പിറന്നാൾ ദിനമായ ഇന്നലെ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. പ്രായത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് പറയാന്‍ തനിക്ക് മടിയില്ല എന്ന് പറഞ്ഞ മൃദുല താൻ ജനിച്ച വര്‍ഷം വെളിപ്പെടുത്തുകയും ചെയ്തു. 1996 ല്‍ ആണ് താൻ ജനിച്ചത് എന്നാണ് മൃദുല വിജയ് പറഞ്ഞത്. ഒരു ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മൃദുല. താരത്തിന്റെ സുഹൃത്തും നടിയും അവതാരകയുമായ ഡയാന ഹമീദും ഒപ്പം ഉണ്ടായിരുന്നു.

മൃദുലയുടെ പിറന്നാളിനോട് അനുബന്ധിച്ച് സംഘാടകർ കേക്കും അറേഞ്ച് ചെയ്തിരുന്നു. പരിപാടി കഴി‍ഞ്ഞ് മടങ്ങുമ്പോളാണ് പ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് മൃദുല മറുപടി നൽകിയത്. ഇൻഡസ്ട്രിയിലെ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേർ സോഷ്യൽ മീഡിയയിൽ മൃദുലയ്ക്ക് ആശംസകളുമായി എത്തിയിരുന്നു.

മൃദുലയുടെയും യുവയുടെയും മകൾ ധ്വനിയുടെയും പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. എന്റെ ബെസ്റ്റ് ഫ്രണ്ടിന്, എന്നെ സുഖപ്പെടുത്തുന്നയാൾക്ക് പിറന്നാൾ ആശംസകൾ എന്നാണ് ധ്വനിയുടെ ചിത്രങ്ങൾക്കൊപ്പം മൃദുല ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മകളുടെ കുട്ടിക്കുറുമ്പുകളും വിശേഷങ്ങളുമെല്ലാം യുവയും മൃദുലയും പതിവായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു