
നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഹായ് നാണ്ണാ. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. വ്യത്യസ്‍തമായ ഒരു ഗെറ്റപ്പിലായിരിക്കും നാനി ചിത്രത്തില്‍ വേഷമിടുന്നത്. ഹായ് നാണ്ണാ എന്ന പുതിയ ചിത്രത്തിന് റിലീസിനു മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങില്‍ നായിക മൃണാള്‍ താക്കൂര്‍ പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഹായ് നാണ്ണാ എന്ന സിനിമ തിയറ്ററില്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അച്ഛനെ ഓര്‍മ വരും. പെര്‍ഫോം ചെയ്യുമ്പോള്‍ അച്ഛനെയാണ് തനിക്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഓര്‍മ വന്നത് എന്ന് മൃണാള്‍ വ്യക്തമാക്കുന്നു. നാനിയും ഹായ് നാണ്ണാ സിനിമയിലെ കഥാപാത്രങ്ങളില്‍ പ്രധാനപ്പെട്ട കുട്ടിയായ കൈറയും തമ്മിലുള്ള ബന്ധം മനോഹരമാണ്. അവരെ നിങ്ങള്‍ക്ക് ഇഷ്‍ടപ്പെട്ടെങ്കില്‍ താൻ തന്റെ പേര് മാറ്റുമെന്നും വ്യക്തമാക്കുന്നു നടി മൃണാള്‍ താക്കൂര്‍.
മകള്‍ അച്ഛൻ ബന്ധം സംസാരിക്കുന്ന ചിത്രം ഡിസംബർ ഏഴിന് പ്രദര്‍ശനത്തിനെത്തും. ഹിന്ദിയിൽ 'ഹായ് പപ്പ' എന്നാണ് ചിത്രത്തിന്റെ പേര്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‍സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്.
നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ചിത്രം മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റർടെയിൻമെന്റ്‍സിന്റെ ബാനറിൽ നിര്‍വഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഇ വി വി സതീഷ്. ഹിഷാം അബ്‍ദുൽ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്‍ത് നാനി നായകനായി എത്തുന്ന ഹായ് നാണ്ണായുടെ പിആർഒ ശബരിയാണ്.
Read More: വിക്കി കൗശലിന്റെ സാം ബഹദുര്‍, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ