മലയാള സിനിമയെ 'പാന്‍ ഇന്ത്യന്‍' ആക്കുമോ ഈ ചിത്രം? 'ആടുജീവിതം' റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Nov 30, 2023, 04:44 PM IST
മലയാള സിനിമയെ 'പാന്‍ ഇന്ത്യന്‍' ആക്കുമോ ഈ ചിത്രം? 'ആടുജീവിതം' റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും

മലയാളി സിനിമാപ്രേമികളില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള അപ്കമിംഗ് പ്രോജക്റ്റുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആടുജീവിതം. ബെന്യാമിന്‍റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണ്. കരിയറില്‍ കഴിഞ്ഞ 10 വര്‍ഷമായി ബ്ലെസി ഈയൊരു ചിത്രത്തിന്‍റെ പിറകെയാണ്. 2013 ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം അദ്ദേഹത്തിന്‍റേതായി ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. ചിത്രം എന്ന് കാണാനാവുമെന്ന ആകാംക്ഷ സിനിമാപ്രേമികളില്‍ വര്‍ഷങ്ങളായി ഉള്ളതാണ്. അത് സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ ബ്ലെസി അടക്കമുള്ള അണിയറക്കാരും ഉത്തരം പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അതിന് ഉത്തരം എത്തിയിരിക്കുകയാണ്. ആടുജീവിതത്തിന്‍റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

2024 ഏപ്രില്‍ 10 ന് ചിത്രം ലോകമെമ്പാടും തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഈ വര്‍ഷം ഏപ്രിലില്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എന്ന പേരില്‍ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ എത്തിയിരുന്നു. മലയാള സിനിമ ഇന്നേവരെ കാണാത്ത ദൃശ്യവിസ്മയമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു അത്. എന്നാല്‍ അത് ട്രെയ്ലര്‍ അല്ലെന്നും വേൾഡ്‍വൈഡ് റിലീസിന് മുന്നോടിയായി ഇന്റലർനാഷണൽ ഏജന്‍റുമാര്‍ക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ചോര്‍ന്നതാണെന്ന് ബ്ലെസി അറിയിച്ചിരുന്നു.

മികവിന്‍റെ ഒരു വലിയ നിരയാണ് ചിത്രത്തിനൊപ്പം അണിനിരക്കുന്നത്. എ ആര്‍ റഹ്‍മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എ‍ഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. മലയാളികള്‍ക്ക് ഏറ്റവും സുപരിചിതമായ നോവലുകളിലൊന്നാണ് ആടുജീവിതം. അതിലെ നജീബിനെ അവതരിപ്പിക്കുന്നതിനായി ശരീരഭാരം കുറച്ചതടക്കം വലിയ പ്രയത്നമാണ് പൃഥ്വിരാജും നടത്തിയത്.  

ALSO READ : ദുല്‍ഖര്‍ രണ്ടാമത്; ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ വെബ് സിരീസുകള്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ധീര'ത്തിന് ജിസിസിയില്‍ സെന്‍സര്‍ വിലക്ക്; നിരാശ പങ്കുവച്ച് ഇന്ദ്രജിത്ത്
ഇത് പടയപ്പയുടെ തിരിച്ചുവരവ്; റീ റിലീസ് ട്രെയ്‌ലർ പുറത്ത്