
റിലീസിന് മുന്‍പുള്ള വിദേശ രാജ്യങ്ങളിലെ പ്രീമിയര്‍ ഷോകള്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ വലിയ ചിത്രങ്ങള്‍ക്ക് സാധാരണമാണ്. മിക്കപ്പോഴും യുഎസിലാണ് ഇത്തരത്തില്‍ പ്രീമിയര്‍ ഷോകള്‍ നടക്കാറ്. മലയാളത്തില്‍ അടുത്തകാലത്ത് അപൂര്‍വ്വം ചിത്രങ്ങള്‍ക്ക് കേരളത്തില്‍ പ്രീമിയറുകള്‍ നടന്നിട്ടുണ്ടെങ്കിലും വിദേശ രാജ്യങ്ങളില്‍ അങ്ങനെ നടന്നിട്ടില്ല. ഇപ്പോഴിതാ ആദ്യമായി ഒരു മലയാള ചിത്രത്തിന് യുകെയില്‍ പ്രീമിയര്‍ ഷോ സംഘടിപ്പിച്ചിരിക്കുകയാണ്. ജോജു ജോര്‍ജിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ആന്‍റണിയാണ് യുകെയില്‍ പ്രീമിയര്‍ ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം ആവുന്നത്.
നാളെ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തിന്‍റെ യുകെ പ്രീമിയര്‍ ഇന്ന് രാത്രി 7 മണിക്ക് ആണ്. ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസ് ആണ് പ്രീമിയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. രാജേഷ് വർമ്മയുടെതാണ് തിരക്കഥ. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 'സരിഗമ'യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ച് ഒരുക്കിയ 'ആന്റണി'യിൽ മാസ്സ് ആക്ഷൻ രംഗങ്ങൾക്ക് പുറമെ വൈകാരിക ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
'പൊറിഞ്ചു മറിയം ജോസി'ന്റെ വൻ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമയാണിത്. ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ഷിജോ ജോസഫ്, സഹ നിർമാതാക്കൾ: സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഒ: ശബരി.
ALSO READ : മലയാള സിനിമയെ 'പാന്‍ ഇന്ത്യന്‍' ആക്കുമോ ഈ ചിത്രം? 'ആടുജീവിതം' റിലീസ് തീയതി പ്രഖ്യാപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ