'അമിതാഭ് ബച്ചനും ധര്‍മേന്ദ്രയുമൊക്കെ രക്ഷപ്പെട്ടത് ഭാഗ്യം', യുട്യൂബ് റിവ്യുവിനെതിരെ മുകേഷ്

Published : Mar 02, 2023, 12:42 PM IST
'അമിതാഭ് ബച്ചനും ധര്‍മേന്ദ്രയുമൊക്കെ രക്ഷപ്പെട്ടത് ഭാഗ്യം', യുട്യൂബ് റിവ്യുവിനെതിരെ മുകേഷ്

Synopsis

'ഓ മൈ ഡാര്‍ലിംഗ്' എന്ന സിനിമയ്‍ക്കെതിരായ റിവ്യുവില്‍ പ്രതികരിച്ച് മുകേഷ്.

'ഓ മൈ ഡാര്‍ലിംഗ്' എന്ന സിനിമയ്‍ക്കെതിരായ റിവ്യുകളില്‍ പ്രതികരണവുമായി നടൻ മുകേഷ്. കൊച്ചു കുട്ടികള്‍ വന്ന് എല്ലാവരെയും പരിഹസിക്കുകയാണ് എന്ന് മുകേഷ് പറഞ്ഞു അഭിനയത്തിന്റെയും കാര്യത്തിലും കഥയുടെ കാര്യത്തിലും കഥാപാത്രത്തിന്റെ കാര്യത്തിലുമൊക്ക പരിഹസിക്കുമ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. എന്തോ ഇവര്‍ക്ക് കിട്ടാനുള്ളത് കിട്ടിയിട്ടുണ്ടാകില്ല എന്നും മുകേഷ് പറഞ്ഞു.

അല്ലെങ്കില്‍ വിമര്‍ശനത്തിനോടൊപ്പം തന്നെ നല്ല കഥാ സന്ദര്‍ഭങ്ങള്‍, നല്ല രീതിയിലുള്ള സീനുകള്‍ എന്നിവയും പറയണം. എങ്ങും തൊടാതെ ഇവൻ ഇനി സിനിമയില്‍ ഉണ്ടാകരുത് എന്ന് പറയുകയാണ്. 'ഷോലേ' ഒക്കെ രക്ഷപ്പെട്ടത് ഭാഗ്യം. ഇവരൊക്കെ ഉണ്ടായിരുന്നെങ്കില്‍ അമിതാഭ് ബച്ചൻ, ധര്‍മേന്ദ്ര ഒക്കെ എന്താണ് ചെയ്യുന്നത്, ഇവരുടെ മുഖത്ത് എന്താണ് വരുന്നത് എന്നൊക്കെ ചോദിച്ചേനേ എന്നും മുകേഷ് പറഞ്ഞു.

ആൽഫ്രഡ് ഡി സാമുവലിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 'ഓ മൈ ഡാർലിംഗ്'. 'ഭാസ്‍കർ ദി റാസ്‍കൽ', 'ദി ഗ്രേറ്റ്‌ ഫാദർ' എന്നീ ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷകർക് സുപരിചിത ആയി മാറിയ അനിഖ സുരേന്ദ്രനും, 'ജോ &ജോ', ഇൻസ്റ്റാഗ്രാമിലെ 'ft guys' പേജിലൂടെ പ്രസിദ്ധമായ മെൽവിൻ ജി ബാബുവും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു കിടിലൻ റൊമാന്റിക് കോമഡി എന്റെർറ്റൈനറാണ്. ചിത്രത്തിലെ മറ്റു താരങ്ങളായ മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, ലെന തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്‍ചവെച്ചത്. ഒരു പക്കാ ലൗ സ്റ്റോറി തന്നെയാണ് ആദ്യ പകുതി. രണ്ടാം പകുതി എത്തുന്നതോടെയാണ് ചിത്രം അൺപ്രഡിക്ടബിൾ ആകുന്നതും അതി സങ്കീർണമായ ഒരു മാനസിക വൈകല്യത്തെ റൊമാന്റിക് കോമഡി എലമെന്റ്സിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നതും.

ജിനീഷ് കെ ജോയ് ഒരുക്കിയ തിരക്കഥ ഇന്നത്തെ കാലത്തിനൊപ്പം കൃത്യമായി ചേർന്ന് പോകുന്നുമുണ്ട്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്‌മാനാണ്.  അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.  ചീഫ് അസോസിയേറ്റ് അജിത് വേലായുധന്‍, സംഗീതം ഷാന്‍ റഹ്‌മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, ആര്‍ട് അനീഷ് ഗോപാല്‍, മേക്കപ്പ് റോണി വെള്ളത്തൂവല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനോദ് എസ്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ പ്രസി കൃഷ്‍ണ പ്രേം പ്രസാദ്, വരികള്‍ ബി ഹരിനാരായണന്‍, ലിന്‍ഡ ക്വറോ, വിനായക് ശശികുമാര്‍, പിആര്‍ഒ ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്സ് പോപ്കോണ്‍, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്‍സ്, സ്റ്റില്‍സ് ബിജിത് ധര്‍മ്മടം എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.

Read More: 'വാടിവാസലി'ന്റെ പുതിയ അപ്‍ഡേറ്റ് പുറത്ത്, വാര്‍ത്ത അറിഞ്ഞ് ആരാധകര്‍ ആവേശത്തില്‍

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ