നടി മൈഥിലിക്ക് ആണ്‍കുഞ്ഞ്, സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം

Published : Jan 04, 2023, 02:56 PM IST
നടി മൈഥിലിക്ക് ആണ്‍കുഞ്ഞ്, സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം

Synopsis

നടി മൈഥിലിക്ക് ആണ്‍കുഞ്ഞ് ജനിച്ചു.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മൈഥിലി. മൈഥിലി അമ്മയായതാണ് പുതിയ വാര്‍ത്ത. മൈഥിലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൈഥിലി- സമ്പത്ത് ദമ്പതികള്‍ക്ക് ആണ്‍കുട്ടിയാണ്.

ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും ചലച്ചിത്ര നടി മൈഥിലിയുടെയും വിവാഹം കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു. ഗുരുവയാരില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. രഞ്‍ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ ചിത്രമായ 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ'യിലൂടെയാണ് മൈഥിലി ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്.

ഗര്‍ഭകാലത്തെ അനുഭവം പങ്കുവെച്ച് മൈഥിലി എഴുതിയ കുറിപ്പ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്റെ ഏറ്റവും വലിയപ്പെട്ട കുഞ്ഞേ തുടക്കം മുതലേ ഞാൻ നിന്നെ ഒരുപാട് സ്‍നേഹിക്കുകയാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞ് അദ്ഭുതമാണ് നീ. ഓരോ ദിവസവും നിന്റെ സാന്നിദ്ധ്യം ഞാൻ അറിയുന്നുണ്ട് എന്നുമായിരുന്നു മൈഥിലി എഴുതിയിരുന്നത്.

ഗായികയുമാണ് മൈഥിലി. 'ലോഹം' എന്ന ചിത്രത്തിന് വേണ്ടിയാണ് മൈഥിലി ഗാനം ആലപിച്ചത്. മോഹൻലാലാല്‍ നായകനായ ചിത്രമായ 'ലോഹ'ത്തില്‍ മൈഥിലി മികച്ച ഒരു കഥാപാത്രമായി എത്തുകയും ചെയ്‍തിരുന്നു. 'കേരള കഫേ', 'ചട്ടമ്പിനാട്', 'നല്ലവൻ', 'കാണാക്കൊമ്പത്ത്', 'ഞാനും എന്റെ ഫാമിലിയും', 'ഭൂമിയുടെ അവകാശികള്‍', 'ക്രോസ്‍റോഡ്', 'ഗോഡ്‍സ് ഓണ്‍ കണ്‍ട്രി', 'ഞാൻ', 'ഗോഡ് സേ', 'പാതിരാക്കാലം', 'ഒരു കാട്ടില്‍ ഒരു പായ്‍ക്കപ്പല്‍' തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മൈഥിലി വേഷമിട്ടുണ്ട്. 'ചട്ടമ്പി' എന്ന ചിത്രമാണ് മൈഥിലി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശ്രീനാഥ് ഭാസി ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വേഷമിട്ടത്. അഭിലാഷ് എസ് കുമാര്‍ ആണ് ചിത്രത്തിന് സംവിധാനം.

Read More: 'പഠാനാ'യി ആകാംക്ഷയോടെ ആരാധകര്‍, ഇതാ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ