'ഏത് കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്': കമന്റിന് മറുപടിയുമായി നാദിർഷ

Published : Dec 31, 2022, 03:51 PM ISTUpdated : Dec 31, 2022, 03:54 PM IST
'ഏത് കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്': കമന്റിന് മറുപടിയുമായി നാദിർഷ

Synopsis

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.

ഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം എന്ന ചിത്രം റിലീസ് ചെയ്തത്. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ നിറയെ മാളികപ്പുറത്തെയും ഉണ്ണി മുകുന്ദനെയും അഭിനന്ദിച്ച് കൊണ്ടുള്ള പോസ്റ്റുകളാണ്. ഈ അവസരത്തിൽ സംവിധായകനും നടനുമായ നാദിർഷ പങ്കുവച്ച പോസ്റ്റും അതിന് വന്ന കമന്റിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. 

"മാളികപ്പുറം’എന്ന സിനിമ ഇന്നലെ (30-12-22 ) ഇടപ്പള്ളി വനിത വിനീത തീയേറ്ററിൽ സെക്കൻറ് ഷോ കണ്ടു. ബുദ്ധിജീവികൾ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കൾക്കും നല്ല ഇഷ്ടമായി. Really Feel good movie (ഇതിൽ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട. സിനിമ ഇഷ്ടപ്പെടുന്നഒരു സാധാ പ്രേക്ഷകന്റെ അഭിപ്രായമായി കണക്കാക്കിയാൽ മതി)", എന്നായിരുന്നു നാദിർഷയുടെ പോസ്റ്റ്. പിന്നാലെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകളുമായി രം​ഗത്തെത്തിയത്. 

"സങ്കികളുടെ ഇഷ്ടം കിട്ടാൻ ഉള്ള സൈക്കോളജിക്കൽ മൂവ് മെന്റ് അല്ലേ ഭായ്" എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന്  "ഏതൊരു കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് ഭായ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്", എന്നായിരുന്നു നാദിർഷ നൽകിയ മറുപടി. നടന്റെ മറുപടിയെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്ത് എത്തിയത്. 

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ വർഷത്തെ മറ്റൊരു മികച്ച- വിജയ ചിത്രമാകും മാളികപ്പുറം എന്നാണ് വിലയിരുത്തലുകൾ. 

'ഉണ്ണി മുകുന്ദന് സൂപ്പർതാര പദവിയിലേക്ക് ഏതാനും ചുവടുകൾ മാത്രം ബാക്കി'; എം. പദ്മകുമാർ

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍