Nagarjuna : നാഗാര്‍ജുനയുടെ നൂറാം ചിത്രത്തില്‍ മകൻ അഖില്‍ അക്കിനേനിയും?

Published : Jul 12, 2022, 01:06 PM IST
Nagarjuna : നാഗാര്‍ജുനയുടെ നൂറാം ചിത്രത്തില്‍ മകൻ അഖില്‍ അക്കിനേനിയും?

Synopsis

മോഹൻ രാജ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട് (Nagarjuna).

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് നാഗാര്‍ജുന. നാഗാര്‍ജുന നായകനാകുന്ന പുതിയ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ നാഗാര്‍ജുന നായകനാകുന്ന നൂറാമത്തെ സിനിമയെ കുറിച്ചാണ് പുതിയ വാര്‍ത്ത. മോഹൻ രാജയായിരിക്കും നാഗാര്‍ജനയുടെ നൂറാമത്തെ സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു (Nagarjuna).

താൻ നായകനാകുന്ന നൂറാമത്തെ സിനിമ ഗംഭീരമാക്കാൻ പല സംവിധായകരുമായും നാഗാര്‍ജുന ചര്‍ച്ച നടത്തിയിരുന്നു. അടുത്തിടെ മോഹൻ രാജ നാഗാര്‍ജുനയുമായി കൂടിക്കാഴ്‍ച നടത്തുകയും കഥ കേള്‍പ്പിക്കുകയും ചെയ്‍തിരുന്നു കഥ ഇഷ്‍ടപ്പെട്ട നാഗാര്‍ജുന ചിത്രത്തിനായി സമ്മതം മൂളുകയായിരുന്നു. നാഗാര്‍ജുനയുടെ മകൻ അഖില്‍ അക്കിനേനിയും  ചിത്രത്തില്‍ ഉണ്ടാകും. അതിഥി വേഷത്തില്‍ ആയിരിക്കും ചിത്രത്തില്‍ അഖില്‍ അക്കിനേനിയുണ്ടാകുക എന്നുമാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്.

നാഗാര്‍ജുന നായകനായി ഇനിയെത്താനുള്ള  ചിത്രം 'ദ ഗോസ്റ്റ്' ആണ്. പ്രവീണ്‍ സട്ടരു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.  'ദ ഗോസ്റ്റ്' എന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.

ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിരിക്കും 'ദ ഗോസ്റ്റ്' എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത്. അനിഖ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുകേഷ് ജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നാഗാര്‍ജുനയുടെ 'ദ ഗോസ്റ്റെ'ന്ന ചിത്രത്തിന്റെ ചിത്രസംയോജനം ധര്‍മേന്ദ്രയാണ് നിര്‍വഹിക്കുന്നത്.

അഖില്‍ അക്കിനേനിയുടേതായി  'ഏജന്റെ'ന്ന ചിത്രമാണ് റിലീസ് ചെയ്യാനുള്ളത്. സുരേന്ദർ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്.  ഛായാഗ്രഹണം രാകുൽ ഹെരിയൻ.  മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്നതാണ്.

Read More :  'ശിവന്റെ' മാസ് പെര്‍ഫോമന്‍സിനായി കാത്ത് 'സാന്ത്വനം' ആരാധകര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക