
അനശ്വര രാജൻ നായികയാകുന്ന ചിത്രമാണ് 'മൈക്ക്'. വിഷ്‍ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും 'മൈക്കി'നുണ്ട്. ഇപ്പോഴിതാ 'മൈക്ക്' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് (Mike).
ഓഗസ്‍റ്റ് 19ന് ആണ് ചിത്രം റിലീസാകുക. ജോണ്‍ എബ്രഹാം തന്നെയാണ് റിലീസ് വാര്‍ത്ത സാമൂഹ്യ മാധമ്യങ്ങളിലൂടെ പുറത്തുവിട്ടത്. രണദീവെ ആണ് മൈക്കെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
ജെ എ എന്റർടൈൻമെന്റിന്റെ ബാനറിലാണ് 'മൈക്ക്' ജോണ്‍ അബ്രഹാം നിര്‍മിക്കുന്നത്. 'വിക്കി ഡോണർ', 'മദ്രാസ് കഫെ', 'പരമാണു', 'ബത്‌ല ഹൗസ്' തുടങ്ങിയവ ജോണ്‍ അബ്രഹാമായിരുന്നു നിര്‍മിച്ചത്. ഡേവിസൺ സി ജെ, ബിനു മുരളി എന്നിവർ ആണ് 'മൈക്കി'ന്റെ പ്രൊഡക്ഷൻ കൺട്രോളർമാർ. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണന്‍, അഭിറാം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു
ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. മേക്കപ്പ് - റോണെക്സ് സേവിയർ. വസ്‍ത്രാലങ്കാരം - സോണിയ സാൻഡിയാവോ. 'സൂപ്പര്‍ ശരണ്യ' എന്ന ചിത്രമാണ് അനശ്വര രാജൻ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
Read More : 'ശിവന്റെ' മാസ് പെര്‍ഫോമന്‍സിനായി കാത്ത് 'സാന്ത്വനം' ആരാധകര്‍