വിവേക് അത്രേയയ്‍ക്കൊപ്പം നാനി വീണ്ടും, ചിത്രത്തിന് പേരായി

Published : Oct 23, 2023, 04:03 PM ISTUpdated : Oct 23, 2023, 04:06 PM IST
വിവേക് അത്രേയയ്‍ക്കൊപ്പം നാനി വീണ്ടും, ചിത്രത്തിന് പേരായി

Synopsis

നാനി നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.

നാനി നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'സരിപോദാ ശനിവാരം' എന്നാണ് നാനിയുടെ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധാനം വിവേക് അത്രേയയാണ്. ചിത്രത്തിന് പേര് വെളിപ്പെടുത്തിയത് രസകരമായ വീഡിയോയിലൂടെ ആണ്.

സായ്‍ കുമാറിന്റെ വോയ്‍സ് ഓവര്‍ വിഡിയോയയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അണ്ടേ സുന്ദരാനികി എന്ന സിനിമയുടെ സംവിധായകൻ വിവേക് അത്രേയന്റെ നായകനായി വീണ്ടും നാനി എത്തുമ്പോള്‍ പ്രിയങ്ക മോഹനാണ് നായിക.  24നാണ് നാനി 31ന്റെ തുടക്കം. 'സരിപോദാ ശനിവാരം'  നിര്‍മിക്കുന്നത് ഡിവിവി എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറില്‍ ഡിവിവി ധനയ്യയും കല്യാണ് ദസരിയും കേരള പിആര്‍ഒ ശബരിയുമാണ്.

നാനി നായകനായി പ്രദര്‍ശനത്തിനെത്താനിരിക്കുന്ന പുതിയ ചിത്രം ഹായ് നണ്ണായാണ്. തമിഴില്‍ അടുത്തിയെത്തി വൻ വിജയമായ ചിത്രം ഡാഡയുടെ റീമേക്കാണ് ഹായ് നണ്ണ എന്നും അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണവുമായി നാനി എത്തിയിരുന്നു. ഹായ് നണ്ണാ ഒരു ഒറിജിനല്‍ സിനിമ ആണെന്നും റീമേക്ക് അല്ലെന്നും പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും നാനി വ്യക്തമാക്കി.

അടുത്തിടെ നാനിയുടെ ഹായ് നാണ്ണായുടെ ടീസര്‍ പുറത്തുവിട്ടിരുന്നു. നാനിയുടെ ലിപ് ലോക്ക് രംഗവും ടീസര്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ ലിപ് ലോക്ക് രംഗത്തെ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകൻ നാനിയോട് ഒരു സംശയം ചോദിച്ചതും ചര്‍ച്ചയായിരുന്നു. തിരക്കഥയില്‍ അനിവാര്യമായിരുന്നോ അതോ നാനി സംവിധായകനോട് ആവശ്യപ്പെട്ട് ഉള്‍പ്പെടുത്തിയതാണോ ലിപ് ലോക്ക് എന്നായിരുന്നു ചോദ്യം. ചോദ്യത്തോട് നാനി പ്രതികരിച്ചത് പക്വതയോടെയായിരുന്നു. അണ്ടേ സുന്ദരാനികി, ദസറ എന്നീ സിനിമകളില്‍ എനിക്ക് ലിപ് ലോക്കുണ്ടായിരുന്നില്ല എന്ന് നാനി വ്യക്തമാക്കി. തിരക്കഥ ആവശ്യപ്പെടുമ്പോഴാണ് അത് ചെയ്യുന്നത്. സംവിധായകന്റെ വിഷനാണ് അതില്‍ പ്രധാനമമെന്നും അതില്‍ തന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പിന് പ്രസക്തിയല്ല എന്നും മാധ്യമപ്രവര്‍ത്തകനോട് നാനി വ്യക്തമാക്കി. സിനിമയ്‍ക്കായി കിസ് ചെയ്‍ത ശേഷം താൻ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യയുമായി വഴക്കുണ്ടാകാറുണ്ടെന്നും നാനി വെളിപ്പെടുത്തി. എന്തായാലും നാനിയുടെ പക്വതയോടെയുള്ള മറുപടി താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹായ് നാണ്ണാ വിജയമായി മാറുന്ന ചിത്രമായിരിക്കും എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.ഷൊര്യുവാണ് ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

Read More: കേരളത്തിലും കുതിക്കുന്ന ലിയോ, വിജയ് ചിത്രം അമ്പരപ്പിക്കുന്ന നേട്ടത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ