'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് തുടങ്ങുന്നത് ബിജോയിൽ നിന്ന്' ;നരേൻ

Published : Sep 20, 2025, 05:31 PM IST
lokesh kanagaraj

Synopsis

കൈതിയിൽ നിന്ന് വിക്രത്തിലേക്കുള്ള ആദ്യ ബ്രിഡ്ജ് ബിജോയിയായിരുന്നു

തെന്നിന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. സ്വന്തമായി ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് തന്നെ ലോകേഷ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതിന്റെയെല്ലാം തുടക്കം കൈതിയിൽ നിന്നാണ്. എന്നാൽ കൈതിയിലെ ബിജോയിൽ നിന്നാണ് ലോകേഷിന്റെ സിനിമാറ്റിക് ലോകം തുടങ്ങിയതെന്ന് നരേൻ പറഞ്ഞു. നരേന്റെ ഏറ്റവുമൊടുവിൽ റിലീസിനെത്തിയ സാഹസത്തിന്റെ പ്രൊമോഷണൽ ഇന്റർവ്യൂനിടയിലാണ് നരേൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ഇക്കാര്യം തുറന്നു പറഞ്ഞത്.

 

' കൈതിയിലെ പോലീസ് വേഷം ബിജോയ് ആദ്യം നോ പറയേണ്ടിരുന്നതാണ്. കാരണം തമിഴിൽ ചെയ്ത മിക്ക കഥാപാത്രങ്ങളും ബിജോയ് പോലെയുള്ള പോലീസ് വേഷങ്ങൾ. അത് ടൈപ്പ് കാസ്റ്റ് ചെയ്യപെടുമെന്നുള്ളത്കൊണ്ട് വന്ന പോലീസ് വേഷങ്ങളെല്ലാം നോ പറഞ്ഞിട്ടുണ്ട്. കൈതിയുടെ കഥ കാർത്തി കേട്ടതിന് ശേഷം എന്റെ സ്വഭാവം അറിയുന്നത് കാർത്തിയാണ് എന്നോട് അക്കാര്യം അവതരിപ്പിച്ചത്. ആദ്യം കേട്ടപ്പോൾ കുറച്ചധികം കൺഫ്യൂഷൻസ് ഉണ്ടായെങ്കിലും കാർത്തി പറഞ്ഞതുകൊണ്ട് നോ പറയാൻ കഴിയാതെ ബിജോയ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ കൈതിയ്ക്ക് ശേഷം വിക്രത്തിന് വേണ്ടി ലോകേഷ് എന്നെ കണക്ട് ചെയ്തപ്പോൾ കഥ മുഴുവനായി പറഞ്ഞതിന് ശേഷമാണ് അതേ ബിജേയ് ആണ് ഇതിലുമെന്നും എൽസിയു പോലെയൊരു വേൾഡ് ക്രീയേറ്റ് ചെയ്യപ്പെട്ടുവെന്നും അറിയുന്നത്. കൈതിയിൽ നിന്ന് വിക്രത്തിലേക്കുള്ള ആദ്യ ബ്രിഡ്ജ് ബിജോയിയായിരുന്നു.' - നരേയ്ന്റെ വാക്കുകൾ.

2019 പുറത്തിറങ്ങിയ കൈതിയിലൂടെയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കമാവുന്നത്. അടുത്തതായി പുറത്തിറങ്ങിയ വിക്രമിലെത്തിയപ്പോൾ കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയവരുടെ കഥാപാത്രങ്ങളുമായി കൈതിയിലേക്ക് ലിങ്ക് ഉണ്ടാക്കിയെടുത്തു. ക്ലൈമാക്സ് രംഗത്ത് സൂര്യ അവതരിപ്പിച്ച റോളക്സ് കൂടെ എത്തിയപ്പോൾ സിനിമയുടെ റേഞ്ച് മാറി. നേരത്തെ ലോകേഷ് നൽകിയ ഒരു അഭിമുഖത്തിൽ പത്തു സിനിമകൾ ചേർന്നൊരു യൂണിവേഴ്‌സാണ് ലക്ഷ്യമെന്ന് പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ലോകേഷ് എന്ന സംവിധായകന്റെ ഏറ്റവുമൊടുവിൽ റിലീസിന് എത്തിയ രജനി കാന്ത് ചിത്രം കൂലിയ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ല. ഇതിനിടയിൽ 46 വർഷങ്ങൾക്ക് ശേഷം കമൽ ഹാസൻ- രജനി കാന്ത് ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധാനം ലോകേഷായിരിക്കുമെന്ന തരത്തിൽ വാർത്തകൾ നിറഞ്ഞു നിന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം രജനി കാന്ത് പൊതുവേദിയിൽ ആരായിരിക്കണം സംവിധായകൻ എന്ന് തീരുമാനിച്ചില്ലെന്നാണ് പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു