ഇത് പ്രത്യകതയുള്ള വിവാഹ വാര്‍ഷികം, ഫോട്ടോ പങ്കുവെച്ച് നരേൻ

Published : Aug 26, 2023, 03:41 PM IST
ഇത് പ്രത്യകതയുള്ള വിവാഹ വാര്‍ഷികം, ഫോട്ടോ പങ്കുവെച്ച് നരേൻ

Synopsis

ഭാര്യ മഞ്‍ജുവിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നരേൻ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് നരേൻ. നടൻ നരേന്റെയും മഞ്‍ജു ഹരിദാസിന്റെയും വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭാര്യ മഞ്‍ജു ഹരിദാസിന് വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നരേൻ. ഇത് പ്രത്യേകതയുള്ള വിവാഹ വാര്‍ഷികമെന്നാണ് താരം എഴുതിയിരിക്കുന്നത്.

തന്മയെ കൂടാതെ ഓംകാറും ഒപ്പമുണ്ട്. അതിനാല്‍ തീര്‍ച്ചയായും ഞങ്ങളുടെ ഈ വിവാഹ വാര്‍ഷികം പ്രത്യേകതയുള്ളതാണ്. പ്രിയപ്പെട്ടവളെ സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍ നേരുന്നു എന്നുമാണ് നരേൻ എഴുതിയിരിക്കുന്നത്. നരേൻ നായകനായി എത്താനുള്ള മലയാള ചിത്രം 'ക്വീൻ എലിസബത്ത്' ആണ്.

സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമയായ 'ക്വീൻ എലിസബത്തി'ല്‍ മീര ജാസ്‍ നായികയാകുമ്പോള്‍ അലക്സ്' ആയിട്ടാണ് നരേൻ വേഷമിടുന്നത്. നരേനും മീരാ ജാസ്‍മിനും ഒപ്പം ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമപ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും 'ക്വീൻ എലിസബത്തി'ല്‍ എം പത്മകുമാറിന്റെ സംവിധാനത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അര്‍ജുൻ ടി സത്യനാണ് തിരക്കഥ. അഖിലേഷ് മോഹനാണ് ചിത്രത്തിന്റെ എഡിറ്റര്‍.

കുട്ടിക്കാനം, കൊച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. എം ബാവയാണ് ചിത്രത്തിന്റെ കലാസംവിധാനം. ജീത്തു ദാമോദര്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഉല്ലാസ് കൃഷ്‍ണ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറാകുമ്പോള്‍ ജിത്തു പയ്യന്നൂർ മേക്കപ്പും നിര്‍വഹിക്കുന്നു. 'അച്ചുവിന്റെ അമ്മ', 'മിന്നാമിന്നിക്കൂട്ടം' എന്നീ ചിത്രങ്ങൾക്ക് ശേഷം മീരയും നരേനും ഒന്നിക്കുന്ന പ്രൊജക്റ്റാണ് 'ക്വീൻ എലിസബത്ത്'.

Read More: മാസാകാൻ ശിവണ്ണ, പാൻ ഇന്ത്യൻ ചിത്രം 'ഗോസ്റ്റ്' റിലീസിന് തയ്യാറായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു