2024ലെ ആദ്യ 50കോടി; നസ്ലിൻ എന്ന താരോദയം, എതിരാളികൾക്ക് മുന്നിൽ കട്ടയ്ക്ക് 'പ്രേമലു', ടിക്കറ്റ് വിൽപ്പന ഇങ്ങനെ

Published : Feb 24, 2024, 08:05 PM ISTUpdated : Feb 24, 2024, 08:07 PM IST
2024ലെ ആദ്യ 50കോടി; നസ്ലിൻ എന്ന താരോദയം, എതിരാളികൾക്ക് മുന്നിൽ കട്ടയ്ക്ക് 'പ്രേമലു', ടിക്കറ്റ് വിൽപ്പന ഇങ്ങനെ

Synopsis

ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്.

ചില വേളകളിൽ സിനിമാ മേഖലകളിൽ സർപ്രൈസ് ഹിറ്റുകൾ സംഭവിക്കാറുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമാണ് എന്നതാണ് വസ്തവം. മുൻവിധികളെ എല്ലാം മാറ്റി മറിച്ചുള്ള പ്രകടനം ആകും ഇത്തരം സിനിമകൾ കാഴ്ചവയ്ക്കുക. അക്കൂട്ടത്തിലെത്തിയ സിനിമയാണ് പ്രേമലു. വൻ ഹൈപ്പോ ബഹളങ്ങളോ ഒന്നുമില്ലാതെ എത്തി ഹിറ്റ് അടിച്ച ചിത്രത്തിൽ നസ്ലിൻ ആയിരുന്നു നടൻ. മലയാളത്തിന്റെ പുത്തൻ സ്റ്റാർ എന്ന് ഏവരും നസ്ലിനെ കുറിച്ച് വിധിയെഴുതിയ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. 

ബുക്ക് മൈ ഷോയുടെ റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത് ഒരു മില്യണിലധികം ടിക്കറ്റുകളാണ് പ്രേമലുവിന്റേതായി വിറ്റിരിക്കുന്നത്. ഇക്കാര്യം നിർമാതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴി പങ്കുവച്ചിട്ടുണ്ട്. ഒപ്പം പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. റിപ്പീറ്റ് വാച്ച് കരസ്ഥമാക്കിയ ചിത്രം കൂടിയാണ് പ്രേമലു. അതുകൊണ്ട് തന്നെ ഇനിയും ടിക്കറ്റ് വിൽപ്പന വർദ്ധിക്കാൻ സാധ്യത ഏറെയാണ്. 

അതേസമയം, ആദ്യദിനം മുതൽ മികച്ച് പ്രതികരണം നേടിയ ചിത്രം ഇതിനോടകം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഇത്. ഇനി അറുപത് കോടിയിലേക്കുള്ള കുതിപ്പിലാണ് ചിത്രമുള്ളത്. കഴിഞ്ഞ ദിവസം മാത്രം 1.47 കോടിയാണ് ചിത്രം സ്വന്തമാക്കിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. 

നേടിയത് 80കോടിയോളം, ബിസിനസ് 100കോടി; ഒറ്റ ഫ്രെയിമിൽ റീൽ-റിയൽ 'കണ്ണൂർ സ്ക്വാഡ്'

ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. ​ഗിരീഷ് എഡിയാണ് ചിത്രത്തിന്റെ സംവിധാനം. നസ്ലിൻ നായകനായ ചിത്രത്തിൽ മമിത ബൈജു ആയിരുന്നു നായിക. ശ്യാം മോഹൻ, സം​ഗീത് പ്രതാപ്, അൽത്താഫ് സലിം. മീനാക്ഷി തുടങ്ങി നിരവധി യുവതാരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. ​ഗിരീഷും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'