തുടക്കം 90 ലക്ഷത്തിൽ, അവസാനിച്ചത് 135 കോടിയിലും ! പ്രേമലു വീണ്ടും തിയറ്ററുകളിൽ, ഒപ്പം ഒരു കാരണവും

Published : Feb 08, 2025, 10:11 AM ISTUpdated : Feb 08, 2025, 11:29 AM IST
തുടക്കം 90 ലക്ഷത്തിൽ, അവസാനിച്ചത് 135 കോടിയിലും ! പ്രേമലു വീണ്ടും തിയറ്ററുകളിൽ, ഒപ്പം ഒരു കാരണവും

Synopsis

പ്രേമലു റി റിലീസിന് ഒരുങ്ങുന്നു. 

ലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം ആയിരുന്നു 2024. ഇറങ്ങിയ ഭൂരിഭാ​ഗം സിനിമകളും കോടി ക്ലബ്ബുകളിൽ ഇടം നേടുക മാത്രമല്ല മികച്ച ക്വാളിറ്റി കണ്ടന്റുകളും തന്നിരുന്നു. അക്കൂട്ടത്തിലൊരു സിനിമയാണ് പ്രേമലു. സച്ചിന്റെയും റീനുവിന്റെയും പ്രണയം പറഞ്ഞ സിനിമയ്ക്ക് ലഭിച്ചത് ചെറുതല്ലാത്ത സ്വീകാര്യത ആയിരുന്നു. കേരളം കടന്നും ​ഗംഭീര പ്രേ​ക്ഷക പ്രശംസ നേടാനും പ്രേമലുവിന് സാധിച്ചു. നിലവിൽ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുകയാണ്.

ഇപ്പോഴിതാ പ്രേമലു റി റിലീസിന് ഒരുങ്ങുന്നുവെന്ന അപ്ഡേറ്റാണ് അണിയറക്കാർ പങ്കിട്ടിരിക്കുന്നത്. പ്രേമലു റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുന്നതിന്റെ പശ്ചാത്തലത്തിലാണ് റി റിലീസ്. ഇന്ന് മുതൽ ബാംഗ്ലൂർ, ചെന്നൈ, കേരളം എന്നിവിടങ്ങളിലെ പിവിആർ സ്ക്രീനുകളിലാണ് ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിം​ഗ്. പതിനാല് തിയറ്ററുകളിലാണ് പ്രദർശനം. 

2024 ഫെബ്രുവരി 9ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പ്രേമലു. കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം തെലുങ്കിലും തമിഴിലും ഗംഭീര പ്രശംസകള്‍  ഏറ്റുവാങ്ങി. ഒപ്പം കളക്ഷനും. ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം മുതല്‍ തന്നെ മൗത്ത് പബ്ലിസിറ്റിയും നേടിയിരുന്നു. ഒന്നാം ദിനം 90 ലക്ഷം രൂപ കളക്ട് ചെയ്ത ചിത്രത്തിന്‍റെ തേരോട്ടം തുടങ്ങിയത് രണ്ടാം ദിനം മുതലായിരുന്നു. പിന്നീട് ഇങ്ങോട്ട് കേരളത്തിന് അകത്തും പുറത്തും മികച്ച കളക്ഷന്‍ നേടിയ പ്രേമലു 135.9 കോടി നേടി. ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷനാണിത്. 

മമ്മൂട്ടിക്ക് 16കോടി, മോഹൻലാലിനോ? 40 മിനിറ്റിന് 5കോടിയും! മഹേഷ് നാരായണൻ പടത്തിന് ഇത്രയും പ്രതിഫലമോ?ചര്‍ച്ചകള്‍

നിലവില്‍ പ്രേമലു 2 അണിയറയില്‍ ഒരുങ്ങുകയാണ്. ജൂണ്‍ പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് നിര്‍മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍ നേരത്തെ പറഞ്ഞിരുന്നു. 2025 അവസാനത്തോടെ പ്രേമലു 2 റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്