'ഇവിടേക്കു വന്നത് പ്രിയക്കു വേണ്ടി'; ബാലിയിലെ ക്ഷേത്രാചാരം ചെയ്‍ത വിശേഷവുമായി നിഹാൽ പിള്ള

Published : Apr 16, 2026, 11:56 AM IST
Nihal Pillai

Synopsis

വീണ്ടും ബാലിയിലേക്ക് കുടുംബമായി പോയതിന്റെ വിശേഷങ്ങളാണ് പുതിയ വീഡിയോയിലൂടെ ഇവർ പങ്കുവെച്ചിരിക്കുന്നത്.

മലയാളികൾക്ക് പരിചിതരായ താരദമ്പതികളാണ് പ്രിയ മോഹനും നിഹാൽ പിള്ളയും. നടിയും അവതാരകയുമൊക്കെയായ പൂർണിമ ഇന്ദ്രജിത്തിൻറെ സഹോദരിയാണ് പ്രിയ. മുംബൈ പൊലീസ് എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഹാൽ. അഭിനയത്തിലും മോഡലിങ്ങിലും സജീവമായിരുന്ന താരം ഇപ്പോൾ ബിസിനസിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യൂട്യൂബ് ചാനലുമായും ഇരുവരും സജീവമാണ്. പ്രിയയെ ബാധിച്ച അപൂർവ രോഗത്തെക്കുറിച്ച് ഇരുവരും അടുത്തിടെ വ്ളോഗിൽ സംസാരിച്ചിരുന്നു. വീണ്ടും ബാലിയിലേക്ക് കുടുംബമായി പോയതിന്റെ വിശേഷങ്ങളാണ് പുതിയ വീഡിയോയിലൂടെ ഇവർ പങ്കുവെച്ചിരിക്കുന്നത്.

ബാലിയിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിലേക്ക് പോയതും അവിടെ വെച്ച് വാട്ടർ പ്യൂരിഫിക്കേഷൻ എന്ന ആചാരം ചെയ്തതുമാണ് വീഡിയോയിൽ കാണുന്നത്. ''പ്രിയയ്ക്ക് വേണ്ടിയായിരുന്നു ഇവിടേക്ക് വന്നത്. സത്യം പറഞ്ഞാൽ കുറേ വീഡിയോയും, റീൽസുമൊക്കെ കണ്ടിരുന്നു. എനിക്കും ഇവിടെ വന്ന് ഇത് എക്‌സ്പീരിയൻസ് ചെയ്യണമായിരുന്നു. അത് ചെയ്ത് കഴിഞ്ഞപ്പോൾ നല്ലൊരു ഫീലിംഗുണ്ട്. പൊതുവെ ക്ഷേത്രത്തിലൊക്കെ പോയി വരുമ്പോൾ നമുക്കൊരു പോസിറ്റിവിറ്റി തോന്നാറില്ലേ. അതുണ്ട്'', നിഹാൽ പിള്ള വീഡിയോയിൽ പറഞ്ഞു. ''നമ്മൾ വഴിപാട് എന്നൊക്കെ പറയില്ലേ, അതുപോലെ മെലുകാർഡ് എന്നാണ് ആ ചടങ്ങിന്റെ പേര്. കാലങ്ങളായിട്ട് ഇവർ ചെയ്ത് വരുന്ന ആചാരമാണ് വെള്ളം കൊണ്ടുള്ള ഈ പ്യൂരിഫിക്കേഷൻ. നമ്മുടെ മെന്റൽ സ്ട്രസും ഉള്ളിലെ ട്രോമയുമൊക്കെ പോവുമെന്നാണ് ഇവരുടെ വിശ്വാസം. ഇവിടെ വന്ന് ഹെൽത്ത് ഇഷ്യൂസ് എന്ത് പറഞ്ഞാലും അത് ഭേദമാവുമെന്നാണ് വിശ്വാസം. കുറേ വീഡിയോയും, റീൽസുമൊക്കെ കണ്ടിരുന്നു. എനിക്കും ഇവിടെ വന്ന് ഇത് എക്‌സ്പീരിയൻസ് ചെയ്യണമായിരുന്നു. അത് ചെയ്ത് കഴിഞ്ഞപ്പോൾ നല്ലൊരു ഫീലിംഗുണ്ട്'', നിഹാൽ പിള്ള വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ സ്ഥിരോത്സാഹവും ഉള്ളിലെ തീയുമാണ് നിങ്ങളെ ഇവിടെ എത്തിച്ചത്'; കൃഷ്ണകുമാറിനെ അഭിനന്ദിച്ച് അഹാന
'ഷിയാസ് തമാശക്ക് പറഞ്ഞതാകും? ഭക്ഷണത്തിൽ രാഷ്ട്രീയം ചേർക്കുന്നതെന്തിന്'; പ്രതികരിച്ച് സായ് കൃഷ്‍ണ