
അനുമോളോട് 'ബീഫ് കഴിക്കില്ലേ' എന്ന് ചോദിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബറാക്രമണങ്ങളിൽ പ്രതികരിച്ച് നടൻ ഷിയാസ് കരീം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡയറ്റിലായതുകൊണ്ടാണ് ബീഫ് കഴിക്കാത്തത്' എന്ന് അനുമോള്‍ മറുപടി പറഞ്ഞപ്പോള്‍ 'ഡയറ്റാണോ ബിജെപിയാണോ' എന്നായിരുന്നു ഷിയാസിന്‍റെ മറുചോദ്യം. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്ളോഗറും ഇൻഫ്ളുവൻസറുമായ ഷിയാസ് കരീം. മനുഷ്യന് ജീവിക്കണ്ടേ എന്നും ഭക്ഷണം പോലുള്ള കാര്യങ്ങളിൽ രാഷ്ട്രീയം കൊണ്ട് വരുന്നത് എന്തിനാണെന്നും സായ് കൃഷ്‍ണ ചോദിക്കുന്നു.
''ഷിയാസും അനുവും വളരെ കാഷ്യലായി പറഞ്ഞ കാര്യമാണ്. അതിന്റെ പേരിൽ വികാരം പൊട്ടിയൊലിക്കേണ്ട കാര്യമുണ്ടോ?. ഷിയാസിനോട് പന്നി കഴിക്കാൻ ആവശ്യപ്പെടുന്ന രീതിയിലേക്ക് ഈ വിഷയം കൊണ്ടുപോകേണ്ടതുണ്ടോ? എന്റെ അറിവിൽ അനുമോൾ ബീഫ് കഴിക്കാറുണ്ട്. ആദിലയുടേയും നൂറയുടേയും ഫ്ലാറ്റിൽ പോയപ്പോൾ അനു ബീഫ് കഴിക്കുന്ന വീഡിയോ അവർ തന്നെ പോസ്റ്റ് ചെയ്തിരുന്നല്ലോ. വിവാദമാക്കണമെന്ന് കരുതി ഷിയാസ് ബീഫിന്റെ കാര്യം പറഞ്ഞതാണെന്ന് തോന്നുന്നില്ല. ഇതിന്റെ കോർ എവിടെ നിന്നാണ് എന്ന് ചോദിച്ച് പോവുകയാണ്. ഒരോ മതത്തിൽ ഓരോന്ന് പറഞ്ഞിട്ടുണ്ടെന്ന് കരുതി മനുഷ്യന് ജീവിക്കണ്ടേ?. എല്ലാവരുടേയും ജീവിതം ഒരു സർവൈവൽ ഗെയിം മാത്രമാണ്.
ചില സാഹചര്യങ്ങളിൽ എന്ത് കിട്ടിയാലും കഴിക്കേണ്ടി വരും. ജാതിയും മതവും നിയമങ്ങളും കെട്ടിപിടിച്ച് ഇരുന്നാൽ സർവൈവ് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ഭക്ഷണം പോലുള്ളവയിലേക്ക് രാഷ്ട്രീയം കൊണ്ട് വരരുത്. പിന്നെ തമാശ രീതിയിൽ പറയുന്നത് ആ സെൻസിൽ എടുക്കാൻ ശ്രമിക്കുക. ഷിയാസ് ബിജെപിയേയും അവരുടെ ആശയത്തെയും വെറുക്കുന്നയാളാണ്. അഖിൽ മാരാർ വിഷയത്തിൽ സംസാരിക്കുമ്പോൾ അടക്കം ആ വെറുപ്പ് പ്രകടമാണ്. ഇക്കാര്യം അനുവിനെ കളിയാക്കാൻ ഷിയാസ് പറഞ്ഞതാകും'', സായ് കൃഷ്‍ണ വീഡിയോയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ