
ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു നിഷാന്ത് സാഗർ. നായകനായും സഹതാരമായും അനുജനായും വില്ലനായുമെല്ലാം നിഷാന്ത് ബിഗ് സ്ക്രീനിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഫാന്റം, ജോക്കർ തുടങ്ങിയ ചിത്രങ്ങൾ നിഷാന്തിന്റെ കരിയറിലെ സുപ്രധാന സിനിമകൾ ആണ്. ഇപ്പോഴിതാ ശശി തരൂരിന്റെ ബയോപികിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
"ശശി തരൂരിന്റെ ബയോപിക് ചെയ്യാൻ ഒരുപാട് പേർ പറയാറുണ്ട്. ഷേയ്പ്പുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഉള്ള പറച്ചിലുകൾ ആയിരുന്നു സത്യത്തിൽ സിനിമയിലേക്കുള്ള പ്രചോദനം ആയത്. പഠിക്കുന്ന കാലത്ത് ഹിന്ദി സിനിമകൾ ഇറങ്ങുമ്പോൾ അതിലെ നായകന്മാരുമായി ഫ്രണ്ട്‌സ് എന്നെ കംപെയർ ചെയ്യുമായിരുന്നു. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് അങ്ങനെ കുറേ പേരുടെ കട്ട് ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതൊക്കെ ഒരു പ്രചോദനമായിരുന്നു. ശ്രമിച്ചാൽ നടക്കുമെന്നൊരു തോന്നൽ ഉണ്ടായത് അങ്ങനെ ആണ്", എന്നാണ് നിഷാന്ത് സാഗർ പറഞ്ഞത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
മലയാളി പൊളിയല്ലേ..; പുത്തൻ ഭാവത്തിൽ 'മിന്നൽ മുരളി' വീണ്ടും, വൻ അപ്ഡേറ്റ്
അതേസമയം, ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയെ കുറിച്ചും നിഷാന്ത് സംസാരിച്ചു. "ബിഗ് ബോസിൽ നിന്നും ഇതുവരെയും വിളിച്ചിട്ടില്ല. ഷോയിലേക്ക് വിളിച്ചാൽ പോകുമോ എന്ന് ചോദിച്ചാലും അറിയില്ല. സിനിമകൾ ചെയ്യുക എന്നത് തന്നെയാണ് എന്റെ ഇഷ്ടം. പല രീതിയിൽ നമുക്ക് ആളുകളിലേക്ക് എത്താൻ സാധിക്കും. ഒരുപാട് നല്ല സിനിമകൾ ചെയ്ത് ജനങ്ങളിലേക്ക് എത്തുക എന്നതാണ് എന്റെ ആഗ്രഹം", എന്നാണ് നിഷാന്ത് സാഗർ പറഞ്ഞത്. തന്‍റെ ഉഴപ്പും മടിയും കൊണ്ടാണ് മലയാള സിനിമയില്‍ വേണ്ടത്ര പ്രധാന്യം ലഭിക്കാതെ പോയതെന്നും നിഷാന്ത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ