മലയാളി പൊളിയല്ലേ..; പുത്തൻ ഭാവത്തിൽ 'മിന്നൽ മുരളി' വീണ്ടും, വൻ അപ്ഡേറ്റ്

Published : Jul 19, 2023, 08:39 PM ISTUpdated : Jul 19, 2023, 08:43 PM IST
മലയാളി പൊളിയല്ലേ..; പുത്തൻ ഭാവത്തിൽ 'മിന്നൽ മുരളി' വീണ്ടും, വൻ അപ്ഡേറ്റ്

Synopsis

പ്രമുഖ കോമിക് മാ​ഗസിനായ ടിങ്കിളിലൂടെ ആണ് മിന്നൽ മുരളി വീണ്ടും എത്തുന്നത്.

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ഇന്ത്യ ഒട്ടാകെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് 'മിന്നൽ മുരളി'. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ എന്ന പരിവേഷവും സ്വന്തമാക്കി. മിന്നൽ മുരളിയായി ടൊവിനോ കസറിയപ്പോൾ, വില്ലനായി ​ഗുരു സോമസുന്ദരവും തകർത്തഭിനയിച്ചു. വിവിധ സിനിമാ മേഖകളിൽ നിന്നും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഈ ചർച്ചകൾ സജീവമായിരിക്കെ പുതിയ ഭാവത്തിൽ മിന്നൽ മുരളി എത്തുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ബേസിൽ. 

പ്രമുഖ കോമിക് മാ​ഗസിനായ ടിങ്കിളിലൂടെ ആണ് മിന്നൽ മുരളി വീണ്ടും എത്തുന്നത്. നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്നാണ് മിന്നൽ മുരളിയുടെ കോമിക് കഥാപാത്രത്തെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. പ്രസിദ്ധമായ സാൻഡിയാ​ഗോ കോമിക് കോണിൽ വെച്ച് മിന്നൽ മുരളിയെ അവതരിപ്പിക്കും. 

'ഇതെന്താ വെട്ടി ഒട്ടിച്ചതോ ? തിയറ്ററിൽ സീറ്റ് ഒഴിച്ചിടോ'; 'പ്രൊജക്റ്റ് കെ'യ്ക്ക് ട്രോളോട് ട്രോൾ !

അതേസമയം, മിന്നൽ മുരളിയുടെ രണ്ടാം ഭാ​ഗത്തെ കുറിച്ച് ബേസിൽ പറഞ്ഞത് ഇങ്ങനെ, "മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കും മിന്നൽ മുരളി 2. അത് സ്കെയിൽ ബേയ്സ് ആണെങ്കിലും ബജറ്റ് പോലുള്ള കാര്യങ്ങളിൽ ആണെങ്കിലും. അതുകൊണ്ട് വലിപ്പത്തിൽ നൂറ് ശതമാനവും വലിയ സിനിമ തന്നെ ആയിരിക്കും. സ്ക്രിപ്റ്റ് എഴുതി വരുമ്പോഴേ എത്തരത്തിലുള്ള വില്ലനാകും എന്ന് അറിയാൻ പറ്റുള്ളു. എന്തായാലും സമയം എടുക്കും. ജനങ്ങൾ രണ്ടാം ഭ​ഗത്തിന് വലിയ എക്സ്പെറ്റേഷൻസ് ആണ് നൽകുന്നത്. അത് തന്നെയാണ് എന്റെ പേടിയും. സ്ക്രിപ്റ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആ​ഗ്രഹം".  രണ്ടാം ഭാ​ഗം ചെയ്യുമ്പോള‍ ഒരുപാട് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. അത് എപ്പോള്‍ വരുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് മുൻപൊരു അഭിമുഖത്തിൽ ബേസിൽ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും..'; 'ചത്താ പച്ച'യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?
'ഒരു കഷണം കയറിൽ ജീവിതം അവസാനിപ്പിച്ചത് കാണേണ്ടി വന്നു'; ചർച്ചയായി ആസിഫ് അലിയുടെ 'സഹദേവൻ'