ജോർജും മലർ മിസ്സും വീണ്ടും; എട്ട് വർഷത്തിന് ശേഷം 'പ്രേമം' കോമ്പോ ആർക്കൊപ്പം ?

Published : Dec 06, 2023, 12:19 PM ISTUpdated : Dec 06, 2023, 12:27 PM IST
ജോർജും മലർ മിസ്സും വീണ്ടും; എട്ട് വർഷത്തിന് ശേഷം 'പ്രേമം' കോമ്പോ ആർക്കൊപ്പം ?

Synopsis

അൽഫോൺസ് പുത്രൻ എന്ന സംവിധായകന്റെ നാഴിക കല്ലായ ചിത്രം. 

2015ൽ റിലീസ് ചെയ്ത് ട്രെന്റ് സെക്ടറായി മാറിയ സിനിമയാണ് പ്രേമം. അൽഫോൺസ് പുത്രൻ എന്ന സംവിധായകന്റെ നാഴിക കല്ലായ ചിത്രത്തിലൂടെ മലയാളികൾ നെഞ്ചേറ്റിയ നടിയാണ് സായ് പല്ലവി. നടിയും നിവിനും തമ്മിലുള്ള കോമ്പോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി എട്ട് വർഷത്തിന് ശേഷം നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. 

പ്രേക്ഷകരെ ആകാംക്ഷഭരിതവും ആവേശത്തിലാഴ്ത്തുന്നതുമായ ഈ വാർത്ത വൻ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തുവരും. എട്ട് വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയോടൊപ്പം സായ് പല്ലവി ഒരിക്കൽകൂടി പ്രത്യക്ഷപ്പെടുന്നു എന്നത് പ്രേക്ഷകർക്ക് വലിയ സന്തോഷമാണ് പകരുന്നത്.

ഇന്ത്യൻ അഭിനയേത്രിയും നർത്തകിയുമായ സായ് പല്ലവി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. 2008-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'ധാം ധൂം'ലൂടെയാണ് സായി പല്ലവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച 'പ്രേമം'ത്തിലൂടെ മലയാള സിനിമയിലേക്കും ചുവടുവെച്ചു. തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയത്തിൽ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് സായ് പല്ലവി.

ഗോസിപ്പുകളെ..ഗുഡ് ബൈ; ബച്ചൻ കുടുംബം ഒന്നിച്ചെത്തി, വേർപിരിയലിന് 'നോ' പറഞ്ഞ് ഐശ്വര്യയും അഭിഷേകും

ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലും നിവിൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ അടുത്തിടെ നിവിൻ ജോയിൻ ചെയ്തിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങിയവരും ചിത്രത്തിന്‍റെ ഭാഗമാണ്. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്