ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് ആർജെ അഞ്ജലി പങ്കുവച്ച പോസ്റ്റ് കഴിഞ്ഞ ദിവസം ശ്രദ്ധനേടിയിരുന്നു. ദീപക്കിനെ മരണത്തിലേക്ക് നയിച്ചത് കമന്റുകളാണെന്നാണ് അഞ്ജലിയുടെ പക്ഷം.

സിൽ മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളുടെ ദുരുപയോ​ഗവും ചർച്ചയായി കഴി‍ഞ്ഞു. ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് ആർജെ അഞ്ജലി പങ്കുവച്ച പോസ്റ്റ് കഴിഞ്ഞ ദിവസം ശ്രദ്ധനേടിയിരുന്നു. ദീപക്കിനെ മരണത്തിലേക്ക് നയിച്ചത് കമന്റുകളാണെന്നാണ് അഞ്ജലിയുടെ പക്ഷം. പിന്നാലെ യുവതിയെ പിന്തുണച്ച് കൊണ്ടുള്ളതാണ് അഞ്ജലിയുടെ പോസ്റ്റെന്ന് ആരോപിച്ച് ഇൻഫ്ലുവൻസർമാർ റിയാക്ഷൻ വീഡിയോകളും ചെയ്തു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അഞ്ജലി.

റിയാക്ഷന് ‍ വീഡിയോയ്ക്ക് താൻ നൽകിയ കമന്റിനൊപ്പം ആണ് വീഡിയോ. "സൈബർ അറ്റാക്ക് അവസാനിപ്പിക്കാൻ മരിക്കും വരെ പറയും. എനിക്ക് വേണ്ടി അല്ല. ഇനി വരാനിരിക്കുന്ന ഓരോ ഇരകൾക്കു വേണ്ടി. സഹോദരങ്ങൾക്ക് വേണ്ടി", എന്ന ക്യാപ്ഷനോടെയാണ് കമന്റ് അവർ പങ്കിട്ടിരിക്കുന്നത്. "ഞാന്‍ ആ സ്ത്രീയെ സപ്പോര്‍ട്ട് ചെയ്തോ ? അത് ഞാന്‍ അറിഞ്ഞില്ലല്ലോ. സൈബര്‍ അറ്റാക്കിനെതിരെ ഇനിയും ഞാന്‍ സംസാരിക്കും. നിങ്ങള്‍ക്ക് വേണ്ടത് ഇരകളാണ്. മനുഷ്യത്വത്തോടെ കണ്ടന്‍റ് ചെയ്യൂ. നിയമം ഉണ്ട്. സ്ത്രീയ്ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടും എന്ന പ്രതീക്ഷയോടെ കേസ് എടുത്തതില്‍ അങ്ങേയറ്റം സന്തോഷത്തോടെ പറയട്ടെ. ഇതേ കമന്‍റ് ബോക്സ് പോരാട്ടമാണ് ദീപക്നെയും തളര്‍ത്തിയത് എന്ന് തിരിച്ചറിയുന്നു", എന്നാണ് കമന്റിൽ കുറിച്ചത്.

തന്റെ പേസ്റ്റിലും അഞ്ജലി കമന്റുകൾ ഇട്ടിട്ടുണ്ട്. 'നീയൊക്കെ കൂടെ എത്ര പേരെ കമന്റ്‌ ഇട്ട് കൊല്ലും. കണ്ട് ഇരിക്കണോ', എന്നാണ് ഒരു കമന്റ്. ഇതിന് പിന്നാലെ 'നിന്നെ പോലെ പ്രങ്ക് ചെയ്ത് മനുഷ്യനെ പറ്റിച്ച് കൊല്ലുന്നില്ല', എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയായി, 'പ്രാങ്ക് കാരണം കൊല്ലപ്പെട്ട ഒരാളെ കാണിച്ചു തരുമോ? നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് പക്ഷെ ദീപക്കും', എന്നാണ് അഞ്ജലി കുറിച്ചത്. അഞ്ജലിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming