
സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപി(Suresh Gopi) ചിത്രമാണ് 'കാവൽ'(Kaaval). കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനും സുരേഷ് ഗോപിക്കും ആശംസകളുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ നടൻ നിവിൻ പോളി(nivin pauly) അറിയിച്ച ആശംസയും അതിന് സുരേഷ് ഗോപി നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.
'സുരേഷേട്ടനും രഞ്ജി പണിക്കർ സാറിനും നിധിൻ രഞ്ജി പണിക്കാർക്കും കാവൽ ടീമിനും ആശംസകൾ' എന്നാണ് നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപിയും നിവിന് നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്. നിവിൻ പോളി ചിത്രം തുറമുഖത്തിന് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നിട്ടുണ്ട്.
കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പര്‍താര ചിത്രം കൂടിയാണ് കാവൽ. സുരേഷ് ഗോപിയെ പഴയ മാസ് അപ്പീലില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിച്ചിരിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് 'കാവല്‍'. ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിതിന്‍ രണ്‍ജി പണിക്കരാണ്.
Read Also: Kaaval Review : ആക്ഷന്‍ ഹീറോയുടെ തിരിച്ചുവരവ്; 'കാവല്‍' റിവ്യൂ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ