
നടിയും എംപിയുമായ സുമലതാ അംബരീഷിന് കൊവിഡ്. കൊവിഡ് രോഗം സ്ഥിരീകരിച്ച കാര്യം സുമലത തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.
ശനിയാഴ്‍ച തന്നെ ചെറിയ ലക്ഷണങ്ങളുണ്ടായിരുന്നു. തലവേദനയും തൊണ്ടയില്‍ അസ്വസ്ഥതയും. അതുകൊണ്ടുതന്നെ ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്റെ ലോക്സഭാ മണ്ഡലത്തിലുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതിനാല്‍ രോഗം ഉണ്ടോയില്ലയോ എന്ന് സ്ഥിരീകരിക്കേണ്ടിയിരുന്നു. ഇന്നാണ് ഫലം വന്നത്. പോസറ്റീവാണ്. വീട്ടില്‍ തന്നെ ചികിത്സയെടുക്കാൻ നിര്‍ദ്ദേശിച്ചു. അതുകൊണ്ട് സ്വയം ക്വാറന്റൈനില്‍ പോയി. ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചുള്ള ചികിത്സയുമുണ്ട്. എല്ലാവരുടോയും പിന്തുണയോടെ പെട്ടെന്ന് തന്നെ രോഗവിമുക്തി നേടാനാകുമെന്ന് കരുതുന്നതായും സുമലത പറയുന്നു. താനുമായി സമ്പര്‍ക്കമുണ്ടായവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറും. താനുമായി സമ്പര്‍ക്കമുണ്ടായിരുന്ന ആര്‍ക്കെങ്കിലും രോഗലക്ഷണമുണ്ടായെങ്കില്‍ ഉടൻ തന്നെ ടെസ്റ്റ് നടത്തണമെന്നും സുമലത ആവശ്യപ്പെട്ടു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ