ഇതാ കല്‍ക്കിയിലെ പിന്നണി ഹീറോസ്; കസറിക്കയറിയ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിക്കുന്നത് എന്ത് ‍?

Published : Jul 12, 2024, 07:36 PM ISTUpdated : Jul 12, 2024, 07:38 PM IST
 ഇതാ കല്‍ക്കിയിലെ പിന്നണി ഹീറോസ്; കസറിക്കയറിയ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിക്കുന്നത് എന്ത് ‍?

Synopsis

 കേരളത്തിൽ വേഫറർ ഫിലിംസ് വിതരണം ചെയ്ത ചിത്രം മലയാളികള്‍ക്കിടയിലും മികച്ച അഭിപ്രായമാണ് കൈവരിച്ചത്‌. 

ഗ്ലോബല്‍ ബോക്സ് ഓഫീസ് ചരിത്രം കുറിച്ച് ബ്ലോക് ബസ്റ്റർ വിജയക്കുതിപ്പ് തുടരുന്ന പ്രഭാസ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എ ഡിയുടെ വിജയത്തില്‍ അണിയറപ്രവര്‍ത്തകരുടെ പങ്ക് ചെറുതല്ല. ആര്‍ട്ട്‌, മേക്കപ്പ്, വസ്ത്രാലങ്കാരം, ക്യാമറ, ശബ്ദലേഖനം തുടങ്ങി സകല മേഖലകളിലും ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പുതിയ നാഴിക കല്ലായിരിക്കുകയാണ് വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ നാഗ് അശ്വിന്‍ ചിത്രം. ഇപ്പോഴിതാ ചിത്രത്തില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവം പങ്കുവയ്ക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ഈ ബ്രഹ്മാണ്ഡ ചിത്രത്തിനു പിറകിലുണ്ടായ പരിശ്രമങ്ങളും അധ്വാനവും ഈ വീഡിയോയില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും. ചിത്രത്തിന്റെ സൗണ്ട് റെക്കോര്‍ഡര്‍ ആയ സുബ്ബ റാവു, അസിസ്റ്റന്റ്‌ ക്യാമറാമാനായ ബോബി, ഫോക്കസ് പുള്ളറായ ഗുട്ട ഹരികൃഷ്ണ, പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ വീരേന്ദ്ര തുടങ്ങി അണിയറയില്‍ പ്രവര്‍ത്തിച്ച വിവിധ കലാകാരന്മാരുടെ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് വീഡിയോയില്‍ കാണാനാകും. 

ഒരേ സ്വരത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊക്കെ പറയാനുള്ളത് ഇത്ര വലിയൊരു ചിത്രത്തിനായി തങ്ങളുടെ കഴിവിന്റെ പരമാവധി വിനിയോഗിക്കാന്‍ സാധിച്ചതും, അത് അര്‍ഹിക്കുന്ന രീതിയില്‍ ഫലം കൊണ്ടതുമാണ്. ജൂണ്‍ അവസാന വാരം തീയറ്ററുകളിലെത്തിയ കല്‍ക്കി ഇതുവരെ നേടിയ കളക്ഷന്‍ 900 കോടിയിലധികമാണ്.  കേരളത്തിൽ വേഫറർ ഫിലിംസ് വിതരണം ചെയ്ത ചിത്രം മലയാളികള്‍ക്കിടയിലും മികച്ച അഭിപ്രായമാണ് കൈവരിച്ചത്‌. 

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ദീപിക പദുകോണും അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. 

ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാനി, പശുപതി, ശോഭന, അന്നാ ബെന്‍, ശാശ്വത ചാറ്റര്‍ജി, വിജയ്‌ ദേവരക്കൊണ്ട തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജോർജ്ജ് സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്. 

കൊവിഡ് പോസിറ്റീവ്, അനന്ദ് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കാനാവാതെ അക്ഷയ് കുമാർ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റിലീസ് അനുമദി ലഭിക്കുമോ? ജനനായകൻ വിധി ചൊവ്വാഴ്‌ച
മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ ജോസിന്