അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹത്തിന് അക്ഷയ്ക്ക് പങ്കെടുക്കാനാവില്ല. 

ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സര്‍ഫിറ എന്ന അക്ഷയുടെ പുതിയ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ ആണ് നടനും രോഗം സ്ഥിരീകരിച്ചത്. ഇതോടെ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹത്തിന് അക്ഷയ്ക്ക് പങ്കെടുക്കാനാവില്ല. 

അതേസമയം, അക്ഷയ് കുമാർ ഐസൊലേഷനിൽ പ്രവേശിച്ചിട്ടുണ്ട്. രണ്ട് മൂന്ന് ദിവസത്തിൽ സുഖം പ്രാപിക്കുമെന്നും വാരിനിരുന്ന ഏതാനും പരിപാടികൾ നടൻ ഒഴിവാക്കിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സര്‍ഫിറയുടെ അവസാന പ്രമോഷന്‍ പരിപാടികളിലും അക്ഷയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. 

ഇന്നാണ് സര്‍ഫീര റിലീസ് ചെയ്തത്. സുധ കൊങ്കര സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണിത്. സൂര്യ നായകനായി എത്തിയ സൂരറൈ പോട്രിന്‍റെ റീമേക്ക് ആണ് സര്‍ഫിറ. പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്, 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു ഷർട്ട് തുന്നിക്കിട്ടുകയെന്നത് വലിയ കാര്യം, ഇന്നും അത് ഞാന്‍ അമൂല്യമായി സൂക്ഷിക്കുന്നു; മോഹൻലാൽ

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്രു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയുള്ള ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു ചിത്രം. അതേസമയം അക്ഷയ് കുമാറിന്‍റെ അവസാന ചിത്രവും ഒരു തെന്നിന്ത്യന്‍ ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു. മലയാള ചിത്രം ഡ്രൈവിം​ഗ് ലൈസന്‍സിന്‍റെ റീമേക്ക് സെല്‍ഫി ആയിരുന്നു ഇത്. എന്നാല്‍ ബോക്സ് ഓഫീസില്‍ വന്‍ പരാജയം ആയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..