
പ്രഭാസ് നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ഛത്രപതി. എസ് എസ് രാജമൗലിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. നിരവധി ഭാഷകളില്‍ പ്രഭാസ് നായകനായ ചിത്രം എത്തിയിരുന്നു. എം എം കീരവാണിയുടെ സംഗീതത്തിലുമെത്തിയ ചിത്രം റീ റിലീസിനും ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മലയാളികള്‍ക്കും പ്രഭാസിനെ പ്രിയങ്കരനാക്കിയ ഒരു ചിത്രമായിരുന്നു എസ് എസ് രാജമൗലിയുടെ ഛത്രപതി. തെലുങ്ക് സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ 23ന് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തും എന്നാണ് റിപ്പോര്‍ട്ട്. കെ കെ സെന്തില്‍ കുമാറായിരുന്നു ഛയാഗ്രാഹണം. പ്രഭാസ് നായകനായ സലാര്‍ എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്.
ഡിസംബര്‍ 22നാണ് പ്രഭാസിന്റെ പുതിയ ചിത്രം ർറിലീസ് ചെയ്യുക. ഹിറ്റ്‍മേക്കര്‍ പ്രശാന്ത് നീലാണ് സലാര്‍ സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ പ്രഭാസിന്റെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. യാഷിനറെ 'കെജിഎഫി'ന്റെ ലെവലില്‍ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാറില്‍ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് പ്രഭാസിന്റെ ചിത്രത്തില്‍ എത്തുക. വില്ലനായി എത്തുന്നത് മധു ഗുരുസ്വാമിയാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം ഭുവൻ ഗൗഡയാണ്. സംഗീതം രവി ബസ്രുര്‍ നിര്‍വഹിക്കുന്നു.
സംവിധായകന്റെ പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് ഇതിനകം നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ട് എന്ന റിപ്പോര്‍ട്ട് തെളിയിക്കുന്നത് പ്രഭാസിന്റെ താരമൂല്യത്തില്‍ ഒട്ടും കുറവുണ്ടായിട്ടില്ല എന്നാണ്. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ ട്വീറ്റ് ചെയ്‍തിരുന്നു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ശ്രുതി ഹാസൻ നായികയായി എത്തുന്ന ചിത്രമാണ് സലാര്‍.
Read More: ഇനി ഷെയ്‍ൻ നിഗത്തിന് കോമഡി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക