21 Grams : ഡിവൈഎസ്പി നന്ദകിഷോറിനെ കാണാന്‍ ബാഹുബലി; '21 ഗ്രാംസി'ന് ആശംസയുമായി പ്രഭാസ്

Web Desk   | Asianet News
Published : Mar 08, 2022, 10:48 PM ISTUpdated : Mar 08, 2022, 10:51 PM IST
21 Grams : ഡിവൈഎസ്പി നന്ദകിഷോറിനെ കാണാന്‍ ബാഹുബലി; '21 ഗ്രാംസി'ന് ആശംസയുമായി പ്രഭാസ്

Synopsis

'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രംകൂടിയാണിത്.

നൂപ് മേനോനെ(Anoop Menon) നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ത്രില്ലര്‍ 21 ഗ്രാംസിന്(21 Grams) ആശംസകളുമായി നടൻ പ്രഭാസ്. കൊച്ചിയില്‍ തന്റെ പുതിയ ചിത്രമായ രാധേശ്യാമിന്റെ  പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയതായിരുന്നു പ്രഭാസ്. 21 ഗ്രാംസ് വലിയ വിജയമാകട്ടെയെന്നും ചിത്രത്തിന് എല്ലാവിധത്തിലുള്ള ആശംസകളും നേരുന്നതായും പ്രഭാസ് പറഞ്ഞു. 

21 ഗ്രാംസിന്റെ പ്രമോഷനായി കൊച്ചി ക്രൗണ്‍ പ്ലാസയില്‍ എത്തിയപ്പോയായിരുന്നു അനുപ് മേനോനും സംവിധായകന്‍ ബിബിന്‍ കൃഷ്ണയും നിര്‍മ്മാതാവ് റെനീഷും  പ്രഭാസിനെ കണ്ടു മുട്ടിയത്. ഇതിന് പിന്നാലെ സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ട പ്രഭാസും ടീമും ഇരുസിനിമകളെ കുറിച്ചും സംസാരിച്ചു. അതേസമയം ഏറെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നതാണ് 21 ഗ്രാംസിന്റെതായി പുറത്തുവന്ന ട്രെയ്‌ലര്‍. 

ട്രാഫിക്കിന് ശേഷം അനൂപ് മേനോന്റെ ഒരു കംപ്ലീറ്റ് ത്രില്ലര്‍ ചിത്രമായിരിക്കും 21 ​ഗ്രാംസ് എന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. മലയാളത്തിന്റെ  ലെജന്‍ഡുകള്‍ക്കൊപ്പം, യുവതാരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കില്‍ യുവതാരം അനുമോഹനും എത്തുന്നുണ്ട്. ഫയര്‍ ബ്രാന്റ് തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രം തരുന്നുണ്ട്. 

ക്രൈംത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം ദി ഫ്രണ്ട് റോ പ്രൊഡക്ഷന്റെ  ബാനറിലാണ് ഒരുങ്ങുന്നത്. അതേസമയം നേരത്തെ ചിത്രത്തിലെ ആദ്യഗാനമായ 'വിജനമാം താഴ്വാരം' ‌സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ത്രില്ലര്‍ ചിത്രമെന്ന പാറ്റേണില്‍ ഒരുങ്ങുമ്പോള്‍ തന്നെ ചിത്രത്തിന് ഒരു ഇമോഷണല്‍ ഡ്രാമ സ്വഭാവവും വരുന്നുണ്ടെന്നാണ് ഗാനം തരുന്ന സൂചന. ദീപക് ദേവിന്റെ സംഗീതത്തില്‍ ഹരിശങ്കര്‍ ആലപിച്ച ഗാനം ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. 

മാര്‍ച്ച് 18 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിരവധി പ്രത്യേകതകളുള്ള ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്. അനൂപ് മേനോന് പുറമേ, ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍,  ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രംകൂടിയാണിത്.  ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്ക് അപ്പ് പ്രദീപ് രംഗന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തിയറ്ററില്‍ ക്ലിക്കായില്ല, ഒടിടിയില്‍ അഭിപ്രായം മാറുമോ?, നിവിൻ പോളി ചിത്രം സ്‍ട്രീമിംഗ് തുടങ്ങി
ഹോളിവുഡും ഞെട്ടും..അറിയാലോ മമ്മൂട്ടിയാണ്; ചരിത്രമെഴുതി ഭ്രമയുഗം, ഓസ്കർ അക്കാദമി സ്ക്രീനിംഗ് ഇന്ന്