
തെന്നിന്ത്യൻ നടി പ്രാചി തെഹ്ലാൻ അടിമുടി ഗ്ലാമറസ് പരിവേഷത്തിലെത്തുന്ന തെലുങ്ക് റൊമാന്റിക് മെലഡി "തെനേല വനാല" Zee മ്യൂസിക്ക് പുറത്തിറക്കി. ദൃശ്യമികവുകൊണ്ടും ഹൃദയസ്പർശിയായ അവതരണം കൊണ്ടും വൻ ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുന്ന ഈ വീഡിയോ ആൽബം പുറത്തുവന്ന് മൂന്ന് ദിവസം കൊണ്ട് തന്നെ 6.43 മില്യൺ വ്യൂസും യൂട്യൂബിൽ നേടി. ഗോവ-കർണാടക ബോർഡറിലെ അതിമനോഹര വെള്ളച്ചാട്ടങ്ങളും, സമൃദ്ധമായ തീരപ്രദേശങ്ങളും ഒപ്പിയെടുത്തിരിക്കുന്ന ഈ ഗാനം വെറും രണ്ട് ദിവസത്തിനുള്ളിൾ ചിത്രീകരിച്ചുയെന്നത് നമ്മളെ വിസ്മയിപ്പിക്കുന്നു.
മമ്മൂട്ടി നായകനായ 'മാമാങ്കം' എന്ന ഇതിഹാസ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ പ്രാചി തെഹ്ലാൻ ഒരു അഭിനേത്രി എന്നതിന് പുറമെ നെറ്റ്ബോളിൽ ഇന്ത്യയെ നയിച്ച മുൻ ക്യാപ്റ്റൻ കൂടിയാണ്. ഇന്ത്യയ്ക്കായി നെറ്റ്ബോൾ കോർട്ടിൽ തന്റെ തീപാറും പ്രകടനം കൊണ്ട് "കോർട്ടിന്റെ രാജ്ഞി" എന്ന ഖ്യാതി നേടിയ താരം ഇപ്പോൾ തന്റെ ചാരുത നിറഞ്ഞ നൃത്തം, ലാളിത്യമുള്ള സൗന്ദര്യം കൂടാതെ സ്ക്രീൻ പ്രെസെൻസ് എന്നിവകൊണ്ട് വെള്ളിത്തിരയിൽ ശ്രദ്ധേയയാകുന്നു. ഈ വീഡിയോയെക്കുറിച്ച് എടുത്ത് പറയേണ്ട മറ്റൊരു കാര്യം നായകൻ നിഖിൽ മാളിയക്കലിൻറെ എനർജിയും, പ്രാച്ചിയോടൊപ്പമുള്ള അദ്ദേഹത്തിൻറെ കോമ്പിനേഷൻ നൽകുന്ന ആ ഒരു കെമിസ്ട്രിയുമാണ്. പ്രാച്ചിയോടൊപ്പം ഈ ഗാനത്തിന് മനോഹരമായി ചുവടുവെച്ചിരിക്കുന്ന നിഖിലിന് ബിഗ് ബോസ് തെലുങ്ക് സീസൺ 8 വിജയിയെന്ന നിലയിൽ, പ്രായഭേദമില്ലാത്ത വൻ ആരാധകവൃന്ദമാണുള്ളത്.
യശ്വന്ത്കുമാർ ജീവകുന്തള സംവിധാനവും, നൃത്തസംവിധാനവും നിർവഹിച്ച് ഛായാഗ്രാഹകൻ പാലചർല സായ് കിരൺ പകർത്തിയ "തെനേല വനാല", 2 കമിതാക്കളുടെ തീവ്രാനുരാഗത്തിൻറെ കഥ ഇമ്പമാർന്ന ഗാനത്തിൻറെ അകമ്പടിയോടെ പ്രേക്ഷകരിൽ ആഴ്ത്തുന്നു. ഗായിക വീഹ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നതും, ഈണം നൽകിയിരിക്കുന്നതും ചരൺ അർജുനാണ്. സീ മ്യൂസിക് ആൽബം ട്രാക്കായി നിർമ്മിച്ചിരിക്കുന്ന ഈ ഗാനം തെലുങ്ക് സംഗീത പ്രേമികൾക്ക് മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ മുഴുവൻ ആസ്വാദകർക്കും ഒരു പുതുമയാർന്ന ദൃശ്യ-ശ്രാവ്യനുഭവം ഒരുക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ